തൃശൂർ നഗരം ഇനി സുരക്ഷിതം

തൃശൂർ നഗരം ഇനി സുരക്ഷിതം

മുന്നൂറോളം സി സി ടി വി ക്യാമറകളുടെ ഏകോപനത്തിലൂടെ ഇനി നഗരം സുരക്ഷിതമാകും

നഗരത്തിലെ സി സി ടി വി ക്യാമറകളുടെ സർവയലൻസ് ഡാറ്റോ സ്റ്റോറേജ് സെൻറർ പ്രവർത്തനം ആരംഭിച്ചതോടെയാണ് മുന്നോറോളം ക്യാമറകളുൾ ഏകോപിച്ചുള്ള പ്രവർത്തനം സാധ്യമാകുന്നത്. ഇതിലൂടെ നഗരത്തിൽ ഇനി കൂടുതൽ സുരക്ഷ നൽകുവാനാകും. (16.10.2024) കാലത്ത് 11.00 മണിയോടെ ക്യാമറ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെൻററിൻെറ ഉപകരണത്തിൻെറ സ്വച്ച് ഓൺ നിർവ്വഹണവും ഉദ്ഘാടനവും തൃശൂർ സിറ്റി പോലീസ് കൺട്രോൾറൂം പരിസരത്തുവച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് നിർവ്വഹിച്ചു.

വ്യാപാരികളുടെ സഹകരണത്തോടെ സ്ഥാപിച്ച മുന്നോറോളം ക്യാമറകളാണ് ഡാറ്റാ സ്റ്റോറേജിലൂടെ ഏകോപിച്ച് പ്രവർത്തിക്കുക. തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അനുവദിച്ച പ്രത്യേക വികസന ഫണ്ടിൽനിന്നും 25 ലക്ഷംരൂപ ചെലവഴിച്ചാണ് ക്യാമറ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെൻറർ സ്ഥാപിച്ചത്. ഇതിൻെറ ഫലപ്രദമായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും അതുവഴി സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഇതുകൊണ്ട് സാധ്യമാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭിപ്രായപെട്ടു.

ചടങ്ങിൽ തൃശൂർ അഡീഷണൽ എസ് പി കെ കെ ശശീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ടൌൺ എ സി പി സലീഷ് എൻ ശങ്കരൻ സ്വാഗതം പറഞ്ഞു. ഈസ്റ്റ് ഇൻസ്പെ്ക്ടർ ജിജോ എം ജെ, വെസ്റ്റ് ഇൻസ്പെക്ടർ പി ലാൽകുമാർ, കൺട്രോൾ റൂം ഇൻസ്പെക്ടർ പി ഡി സുനിൽകുമാർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡൻറ് സബ് ഇൻസ്പെക്ടർ കെ സി ബൈജു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ട്രഷറർ സജീവൻ എൻ എസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.