കെ എസ് ആർ ടി സി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാൻ്റ തൃശൂരിലെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.
പുന:നിർമ്മാണത്തിൻ്റെ പകുതി ചെലവ് കെ എസ് ആർ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രൻ എം എൽ എ പറഞ്ഞു.
പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തിൽത്തന്നെയാണ് പ്രതിമ പുനഃനിർമ്മിക്കുന്നത്. ശിൽപ്പിയുടെ പ്രാവീണ്യവും മുൻപരിചയവും ശക്തൻ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം.മുരളി തന്നെ മതി പ്രതിമ പുന:നിർമ്മിക്കാൻ എന്ന തീരുമാനത്തിലെത്തിച്ചത്. ശിൽപിയുടെ നേതൃത്വത്തിൽ പ്രതിമ തിരുവനന്തപുരത്ത് പാപ്പനംകോട് സിഡ്കൊ വ്യവസായ പാർക്കിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ചാണ് മന്ത്രി ശക്തൻ സ്റ്റാൻ്റിൽ എത്തിയത്. കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർഗീസ് കണ്ടംകുളത്തിയും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. സിഡ്കോയിൽ വെച്ചായിരിക്കും പുന:നിർമ്മാണം.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Leave a Reply