തൃശൂർ: 2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും, പലിശയും, പിഴപ്പരിശിയും, സേവന നികുതിയും, ലൈബ്രറി സെസും, അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ ആവശ്യപ്പെട്ടു.
90 % നികുതിദായകർ കെട്ടിടനികുതി അടച്ചു തീർത്തിട്ടുണ്ടെന്ന് കൗൺസിലിൽ മേയർ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ ഇറങ്ങിയ (28/09/2024) സർക്കാർ ഉത്തരവ് പ്രകാരം ഗുണം ലഭിക്കുന്നത് 10 % നികുതിദായകർക്ക് മാത്രമാണ്, മുൻപെ തന്നെ കോർപ്പറേഷന്റെ നോട്ടീസ് പ്രകാരം നികുതിയടച്ച നികുതിദായകർക്ക് ഇറങ്ങിയ ഉത്തരവ് ബാധകമല്ല. നിയമപ്രകാരം കൃത്യമായി നികുതി അടച്ചവരുടെ പക്കൽ നിന്നും വൻ തുകയാണ് കോർപ്പറേഷൻ നിയമവിരുദ്ധമായി പിരിച്ചെടുത്തിട്ടുളളത്. ആയത് തിരിച്ചു കൊടുക്കുവാൻ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണസമിതിയോ, സംസ്ഥാന സർക്കാരോ ഇടപെടുന്നില്ലയെന്നും, ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അനധികൃതമായി തൃശ്ശൂർ കോർപ്പറേഷൻ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപ നികുതിദായർക്ക് സമയബന്ധിതമായി തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്ലെ കാർഡുമായി കൗൺസിൽ ഹാളിൽ മേയരുടെ ചെയറിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
ഇന്ന് നടന്ന സംമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കോർപ്പറേഷൻ തല പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ പല്ലൻ കൗൺസിലിൽ പറഞ്ഞു.
പകുതിയിൽ കൂടുതൽ ഡി വിഷനിൽ ഈ പദ്ധതിനടപ്പിലാക്കിയിട്ടില്ല.
16000 തോളം പേരെ ഡിജിറ്റൽ സാക്ഷരതക്ക് പ്രാപ്തരാക്കിയെന്ന് പ്രഖ്യാപനം വെറും തട്ടിപ്പാണെന്നും, സംസ്ഥാന സർക്കാരും, തൃശ്ശൂർ കോർപ്പറേഷനും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഉപ നേതാവ് ഇ.വി. സുനിൽരാജ്, സെക്രട്ടറി കെ. രാമനാഥൻ, ലാലി ജെയിoസ്, സ്റ്റാൻഡിങ് കമ്മിറ്റി ശ്യാമള മുരളിധരൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, എബി വർഗ്ഗീസ്, എ.കെ.സുരേഷ്, എൻ.എ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Leave a Reply