പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് മുൻസിപ്പൽ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
സിപിഐ എം പരപ്പനങ്ങാടി, നെടുവ, ചെട്ടിപ്പടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ എൻ എം സമേജ് അധ്യക്ഷനായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഏരിയ കമ്മറ്റിയംഗം ടി കാർത്തികേയൻ, പാലക്കണ്ടി വേലായുധൻ, എം പി സുരേഷ് ബാബു, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ കെ ജയചന്ദ്രൻ സ്വാഗതവും എം ബൈജു നന്ദിയും പറഞ്ഞു.
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത
Article details
Likes:
Author:
Date:
August 24, 2024August 24, 2024
Categories:
Leave a Reply