കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലാരിവട്ടം പള്ളി സെമിത്തേരിക്ക് മുമ്പിലാണ് പൈപ്പ് പൊട്ടിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഈ ഭാഗത്ത് റോഡ് തകരുകയും വന്‍തോതില്‍ മണ്ണ് കുത്തിയൊലിച്ച് പോവുകയും ചെയ്തിട്ടുണ്ട്. വഴിയില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടും അനുഭവപ്പെട്ടു. നിലവില്‍ പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നത് വരെ സ്ഥലത്ത് കുടിവെള്ള വിതരണം തടസപ്പെടും. നേരത്തെ തമ്മനത്തും ഇത്തരത്തില്‍ പൈപ്പ് പൊട്ടിയിരുന്നു.
Leave a Reply