പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷാനിബിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നന്നു പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പി സരിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം വ്യക്തമാക്കി ഷാനിബ് പത്ര സമ്മേളനം വിളിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നടപടി. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്നും പാലക്കാട് -ആറന്മുള- വടകര കരാറിന്റെ ഭാഗമാണ്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറും, ചേലക്കരയിൽ കെ. ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി. മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ. ബാലകൃഷ്ണന്‍ പാലക്കാട് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ...
കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിന് ബോംബ് ഭീഷണി. രാത്രിയിൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി....
വിവാദങ്ങളുടെയും വികാരങ്ങളുടെയും പുറകെ പോകുമ്പോള്‍ വിവരങ്ങള്‍ പുറം തള്ളപ്പെടുന്നുണ്ടോ എന്നത് വിലയിരുത്തണം: മുഖ്യമന്ത്രി
കൊച്ചി: ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ജനാധിപത്യം പൗരാവകാശങ്ങള്‍ എന്നിവ ഉറപ്പു വരുത്തുന്ന നാടിനുവേണ്ടി ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളാണ് ആദ്യകാല പത്രപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്.യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ...
ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ദർശന സമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് വൻ ഭക്തജന തിരക്ക്. അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടയടയ്‌ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. ഇപ്പോൾ നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്....
പാലക്കാട് കോൺഗ്രസ് പുകയുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട: എ. കെ. ഷാനിബ്
പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീണ്ടും തലവേദന, പി സരിനു പിന്നാലെ കോൺഗ്രസിനെ തള്ളി പറഞ് എ.കെ. ഷാനിബ്. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ് ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനത്തിൽ വികാരാധീതനായി സംസാരിച്ചത്. താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്ന് ഷാനിബ്. പാലക്കാട് -ആറന്മുള- വടകര കരാറിന്റെ ഭാഗമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. പാലക്കാട് മത്സരിക്കാൻ നിരവധി പേരുണ്ടായിരുന്നു. കരാറിന്റെ രക്തസാക്ഷിയാണ്...
കളക്ടർക്ക് മാപ്പില്ല, മരണത്തിൽ കളക്ടറെ കൂട്ടുപ്രതിയാക്കണം ; നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ. വിജയനെ കൂട്ടുപ്രതി ആക്കണമെന്ന് നവീനിന്റെ കുടുംബം. കളക്ടർക്ക് ഒരിക്കലും മാപ്പ് നൽകില്ല എന്നും നവീനിന്റെ അമ്മാവൻ ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയയ്പ്പിൽ നവീന് താല്പര്യമില്ലായിരുന്നു. നിർബന്ധിതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചടങ്ങിൽ എത്തിയത് സംശയാസ്പദമാണ്. യാത്രയയ്പ്പ് ചടങ്ങിലെ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കളക്ടർക്കാണ്. ആരോപണത്തിനിടയിൽ ദിവ്യയെ തടഞ്ഞില്ലെന്നതുപോട്ടെ അതിനുശേഷം എങ്കിലും കളക്ടർക്ക് നവീനെ ചേർത്തു നിർത്താമായിരുന്നു. നവീനെ കുറിച്ച്...
നവീന്‍ ബാബുവിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെയും അഴിമതി ആരോപണത്തിന്റെയും അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി. കളക്ടർ അടക്കമുള്ളവരുടെ മൊഴികൾ ഗീത രേഖപ്പെടുത്തുന്നു.റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണ ചുമതല മാറ്റിയത്. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക...
തൃശൂർ നഗരം ഇനി സുരക്ഷിതം
മുന്നൂറോളം സി സി ടി വി ക്യാമറകളുടെ ഏകോപനത്തിലൂടെ ഇനി നഗരം സുരക്ഷിതമാകും നഗരത്തിലെ സി സി ടി വി ക്യാമറകളുടെ സർവയലൻസ് ഡാറ്റോ സ്റ്റോറേജ് സെൻറർ പ്രവർത്തനം ആരംഭിച്ചതോടെയാണ് മുന്നോറോളം ക്യാമറകളുൾ ഏകോപിച്ചുള്ള പ്രവർത്തനം സാധ്യമാകുന്നത്. ഇതിലൂടെ നഗരത്തിൽ ഇനി കൂടുതൽ സുരക്ഷ നൽകുവാനാകും. (16.10.2024) കാലത്ത് 11.00 മണിയോടെ ക്യാമറ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെൻററിൻെറ ഉപകരണത്തിൻെറ സ്വച്ച് ഓൺ നിർവ്വഹണവും ഉദ്ഘാടനവും തൃശൂർ സിറ്റി പോലീസ് കൺട്രോൾറൂം പരിസരത്തുവച്ച് തൃശൂർ സിറ്റി പോലീസ്...
പാങ്ങോട് മന്നാനിയ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം
തിരുവനന്തപുരം: പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം. കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐയുടെ കൊടിയും ഫ്ലക്സും കെഎസ്‌യു നശിപ്പിച്ചു. സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി വീശി. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. ഈ ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ...








