‘ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ ഓണംകളി’

‘ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ ഓണംകളി’

രവിമേലൂർ

കൊരട്ടി: ആയിരകണക്കിന് ഓണംകളി പ്രേഷകർക്ക് ഹരം പകർന്ന് കോനൂർ അഖില കേരള ഓണംകളി മത്സരം കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറി. രാമായണ കഥകൾക്കും മഹാഭാരതം കഥകൾക്കും ഈരടികൾ പകർന്ന് തിമിർത്താടിയ 12-ാം മത് കോനൂർ അഖില കേരള ഓണംകളി മത്സരത്തിൽ കേരളത്തിലെ പ്രശസ്ത ടീമുകളായ നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി എന്നി ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. വനിതകളുടെ പ്രദർശന മത്സരത്തിൽ കാവിലമ്മ പൂലാനി,മൈഥിലി കുറ്റിച്ചിറ,ആതിര നിലാവ് വെണ്ണൂർ എന്നി ടീമുകൾ അണിനിരന്നു.


ഓണംകളി മത്സരം ചാലക്കുടി മുൻ എംഎൽഎ ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, ഓണംകളി സംഘടക സമിതി ചെയർമാൻ അഡ്വ. കെ. ആർ സുമേഷ്, പ്രശസ്ത സിനിമാ താരങ്ങളായ ഭഗത് മാനുവൽ, ലിഷോയി, സിജോയി വർഗ്ഗീസ്, ശ്രീരേഖ, പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ,സംഘാടക സമിതി ഭാരവാഹികളായ ടി.എസ് ബിബിൻ, ഡേവിസ് പാറേക്കാടൻ, സി.വി.ദാമോദരൻ, സിന്ധു ജയരാജൻ, പി.ആർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന് ശ്രേഷ്ഠ പുരസ്കാരം കൊരട്ടി പഞ്ചാത്ത് വിസന ചെയർമാൻ അഡ്വ കെ ആർ സുമേഷ് കൈമാറി. സംസ്ഥാന ക്രിക്കറ്റ് താരം വൈശാഖ് ചന്ദ്രൻ ,യുവ വ്യവസായി റോക്കി ബൈജു എന്നിവരെ സംഗീത സംവിധായകൻ ബിജിപാൽ ആദരിച്ചു.

Leave a Reply

Your email address will not be published.