നിപ്പ: 49 പനിബാധിതർ, സർവ്വേ തുടരുന്നു – എണ്ണം കൂടാൻ സാധ്യത
മലപ്പുറം : നിപ്പ ബാധിച്ച തിരുവാലിയിൽ 49 പേർക്ക് പനി ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കൂടുതൽ പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ഇന്ന് സർവ്വേ നടത്തുന്നുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. സർവ്വേ തുടരുന്നതിനനുസരിച്ച് പനി ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. തിരുവാലി മമ്പാട് പഞ്ചായത്തിൽ കണ്ടെയ്നൻസ് സോണുകളിൽ കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ നടക്കുന്നത്.

Leave a Reply