സ്വന്തം നാട്ടിലേക്ക് ബസ് റൂട്ട് വേണോ? വഴിയുണ്ട്

സ്വന്തം നാട്ടിലേക്ക് ബസ് റൂട്ട് വേണോ? വഴിയുണ്ട്

ഏറനാട് താലൂക്കിലെ ഗ്രാമവാസികൾ നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാനും താലൂക്കിലെ  ബസ് സർവീസ് കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് ആഗസ്റ്റ് 19 ന് മലപ്പുറത്ത് വെച്ച് നടക്കും. രാവിലെ പത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത്  ഹാളിൽ നടക്കുന്ന ജനകീയ സദസ്സ് പി കെ ബഷീർ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. യുഎ ലത്തീഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. പുതിയ ബസ് റൂട്ട് സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ റഫീഖ നിർവഹിക്കും.

ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍, റസിഡൻസ് അസോസിയേഷൻ ഭാരവാഹികള്‍, ബസ് ഉടമ പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും.

പുതിയ ബസ് റൂട്ടുകളെ സംബന്ധിച്ചുള്ള റൂട്ട് പ്രൊപോസലുകൾ പൊതുജനങ്ങൾക്കും മറ്റ് തല്പരകക്ഷികൾക്കും സദസ്സിൽ വച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാം.

Leave a Reply

Your email address will not be published.