ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്
29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടറോട് വയനാട്ടിലെ ദുരന്ത പ്രദേശത്ത് നിൽക്കുമ്പോൾ തന്നെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമികമായ റിപ്പോർട്ട് ജില്ലാ കളക്ടർ സമർപ്പിച്ചതിനുശേഷം ഓരോ വിഭാഗവും തിരിച്ചുകൊണ്ടുള്ള വിശദമായ കണക്ക് വീടുകളിൽ വെള്ളം കയറിയതിന്റെ, വീടുകൾ തകർന്നതിന്റെ, തകർന്ന വീടുകൾക്ക് ഉണ്ടായ നഷ്ടത്തിന്റെ, കൃഷിനാശം , മൃഗങ്ങൾക്കിടയിൽ ഉണ്ടായ നാശം, മത്സ്യ മേഖലയിലെ നാശം എന്നത് ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളും വിവിധ ഡിപ്പാർട്ട്മെന്റുകൾ , വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി , റോഡുകൾ, അതുപോലെതന്നെ കെ ആർ എഫ് ബി തുടങ്ങിയ വിവിധ ഡിപ്പാർട്ട്മെന്റുകൾക്കുണ്ടായ നാശവും പരിശോധിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർ ചേർന്ന് ഇതിനായി ഉദ്യോഗസ്ഥന്മാരുടെ യോഗം പ്രത്യേകം ചേർന്നു. തുടർന്ന് വീടുകളുടെ നാശം പരിശോധിക്കേണ്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിമാർ എൻജിനീയർമാർ, വില്ലേജ് ഓഫീസർമാർ, എന്നിവർ ഉൾപ്പെടെയുള്ളവരുടെ യോഗം പഞ്ചായത്ത് മുൻസിപ്പൽ പ്രസിഡൻറ് ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ നാശം സംഭവിച്ച വീടുകളുടെ വാലുവേഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേരുകയുണ്ടായി .വിവിധ വകുപ്പുകൾ നാശനഷ്ടങ്ങളുടെ വളരെ വിശദമായിട്ടുള്ള റിപ്പോർട്ട് തന്നെ ശേഖരിക്കുകയുണ്ടായി. ഏഴ് താലൂക്കുകളിലായി 165 ക്യാമ്പുകളിൽ 3865 കുടുംബങ്ങളിലായി 13389 പേർ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്നും കളക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വില്ലേജുകൾ തിരിച്ച് നഷ്ടങ്ങളുടെ കണക്ക് പ്രത്യേകമായി തയ്യാറാക്കി. ഇതനുസരിച്ച് 12057 വീടുകളിൽ വെള്ളം കയറിയതും വിവിധങ്ങളായിട്ടുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 55 വീടുകൾ പൂർണ്ണമായും 1372 വീടുകൾ ഭാഗികമായും നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകളുടെ ശതമാനവും അതിൻറെ വിശദാംശങ്ങളും റവന്യൂ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥന്മാർ സംയുക്തമായി പരിശോധന നടത്തി പ്രത്യേകമായി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം 749 കടകളിൽ വെള്ളം കയറി ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും പ്രത്യേകം കണക്കുകൾ നൽകിയിട്ടുണ്ട് .ഇതിനുപുറമേ കാർഷിക രംഗത്ത് 3450 ലക്ഷം രൂപയുടെ നഷ്ടവും മൃഗസംരക്ഷണ രംഗത്ത് 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടവും 673 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായതായി ബന്ധപ്പെട്ട വകുപ്പുകൾ കണക്കുകൾ തയ്യാറാക്കുകയും ഓരോ ഉപഭോക്താവിനെയും നഷ്ടം പ്രത്യേകം കൃഷി മൃഗസംരക്ഷണ ഫിഷറീസ് വകുപ്പിന്റെ പോർട്ടലുകളിൽ ആയി അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ ഉണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച് വൈദ്യുത വകുപ്പും, റോഡുകൾക്കുണ്ടായ കേടുപാടുകളുടെ നഷ്ടത്തെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ,ജില്ലാ സപ്ലൈ ഓഫീസ് ,വാട്ടർ അതോറിറ്റി വകുപ്പ്, വാഴച്ചാൽ വനം ഡിവിഷൻ, ജില്ലാ വ്യവസായ വകുപ്പ് ,എന്നീ വകുപ്പുകൾ അവരുടെ വകുപ്പുകളുടെ ഉണ്ടായ നഷ്ടവും പ്രത്യേകം തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നത്. ഈ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ജില്ലാ കളക്ടർ സർക്കാരിലേക്ക് ഇപ്പോൾ വിശദമായിട്ടുള്ള കണക്കുകൾ ഉൾപ്പെടുന്ന വിശദാംശങ്ങൾ നൽകിയിട്ടുള്ളത് .നാശനഷ്ടങ്ങളെ സംബന്ധിച്ച് കളക്ടറുടെ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ പരിശോധന നടത്തി ഏറ്റവും വേഗത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. സാധാരണ നിലയിൽ ഒരു ദുരന്തത്തിൽ നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം ലഭ്യമാകുന്നതിനേക്കാൾ വേഗതയിൽ തന്നെ പ്രത്യേകമായി ഈ കേസ് പരിഗണിച്ചു പരിഹാരം നൽകുന്നതിന് വേണ്ടിയിട്ടുള്ള നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്.29 30 31 തീയതികളിൽ ഉണ്ടായ മഴക്കാലക്കെടുതികളുടെ വിശദമായിട്ടുള്ള റിപ്പോർട്ട് തയ്യാറാക്കേണ്ടത് ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് ജില്ലാ കളക്ടർ ഈ സമയമെടുത്തുകൊണ്ടുതന്നെ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയത് ഒരു മാസം ആകുന്നതിനു മുമ്പ് തന്നെ റിപ്പോർട്ട് ഇപ്പോൾ സർക്കാരിൽ ലഭിച്ചിട്ടുണ്ട്. സാധാരണ നിലയിൽ
പ്രകൃതിദുരന്തങ്ങൾക്കാണ് സർക്കാരിൻറെ സഹായം ലഭ്യമാകുക. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ദുരന്തബാധിതരെ സഹായിക്കുന്നതിന് വേണ്ടിയാണ് SDRF രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ പ്രകൃതിദുരന്തത്തിൽ ഉണ്ടായ വസ്തുതകളെ മറച്ചുവെച്ച് മനുഷ്യനിർമ്മിത ദുരന്തം എന്ന വിധത്തിൽ വരുത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടാകുന്നത് വളരെ അപകടകരമാണ്.ദുരന്ത ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരമാവധി പണം ആളുകൾക്ക് ലഭ്യമാക്കാൻ ആണ് എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടത്. അതിന് പകരം മനുഷ്യനിർമ്മിത ദുരന്തമാക്കി ചിത്രീകരിക്കപ്പെട്ടാൽ ആളുകൾക്ക് സഹായം ലഭിക്കാതിരിക്കാൻ ഇടയാകും . അത്തരത്തിൽ ജനങ്ങൾക്ക് സഹായം ലഭിക്കരുത് എന്ന് കരുതുന്നവരാണ് ഇത്തരം പ്രചരണത്തിന്റെ പിന്നിൽ എന്ന് പ്രത്യേകം ശ്രദ്ധയോടെ ഓർക്കണം. ജൂലായ്
29 30 31 തീയതികളിൽ ഉണ്ടായ പ്രകൃതി ദുരന്തതിൽ നഷ്ടപരിഹാര തുക പരമാവധി വേഗത്തിൽവിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില് കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില് മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും
Article details
Likes:
Author:
Date:
August 29, 2024August 29, 2024
Categories:
Leave a Reply