വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

കോട്ടക്കൽ: വിവാഹം മുടങ്ങിയതിന് പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ യുവാവ് കോട്ടക്കലിൽ പിടിയിൽ. മലപ്പുറം വലിയാട് വടക്കേതിൽ അബു താഹിറിനെയാണ് (28) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒതുക്കുങ്ങൽ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്‍റെ വീടിന് നേരെയാണ് പ്രതി എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.ചൊവ്വാഴ്ച്ച വൈകുന്നേരം എട്ടു മണിയോടു കൂടിയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചിരിക്കുന്നത്.
ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്.
മൂന്ന് സ്ത്രീകളടക്കം അഞ്ചു പേർ
വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വിത് .എസ്. കാരന്മയിലിൻ്റെ നേതൃത്വത്തിൽ
പൊലീസ് പരിശോധന നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് ശേഷം വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന്റെ പ്രതികാരം മയാണ് പ്രതി വെടിയുതിർത്തത് എന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published.