കൊടിഞ്ഞിഫൈസലിന്റെ  ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ

കൊടിഞ്ഞിഫൈസലിന്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ

*സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.ജി മാത്യുവിനെ നിയമിച്ചു

തിരൂരങ്ങാടി : ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ കൊടിഞ്ഞി ഫൈസലിന്റെ വധം സംബന്ധിച്ച വ്യവഹാരങ്ങളിൽ മേലുള്ള നടപടികളിൽ സർക്കാരിന് വിമർശനം.

ഫൈസലിൻ്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാ യ കോഴിക്കോട് സ്വദേശി അഡ്വ. കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യ ജസന നൽകിയ അപേക്ഷയാണ് സർക്കാർ തള്ളിയത്.

ജസ്‌നയുടെ അപേക്ഷ യിൽ സർക്കാർ തീരുമാനം അനന്തമായി വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും അഡ്വ. കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചെങ്കിലും മഞ്ചേരി സ്വദേശിയായ അഡ്വ. പി.ജി മാത്യുവിനെയാണ് നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് അഡീഷ‌ണൽ ചീഫ് സെ ക്രട്ടറി ഭിഷ്വാനന്ത് സിൻഹ പുറത്തിറക്കിയത്.

ടി.പി വധക്കേസിൽ രമ എം.എൽ.എയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രതികൾക്ക് ശിക്ഷവാങ്ങിച്ചു നൽകിയ പ്രഗത്ഭ വക്കീലാണ് അഡ്വ. കുമാരൻ കുട്ടി.
2016 നവംബർ 19ന് പുലർച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറിൽ വെച്ച് ഫൈസൽ കൊല്ലപ്പെടുന്നത്. റിയാദിലേക്ക് മടങ്ങി പോകുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് വരുന്ന ഭാര്യ പിതാവിനെയും മാതാവിനെയും താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കാനായി ഓട്ടോയിൽ സഞ്ചരിക്കവെയാണ് ആർ.എസ്.എസ് കൊലയാളി സംഘം വെട്ടിക്കൊലപ്പെടു ത്തിയത്.
തുടക്കത്തിൽ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൻ്റെ തുടക്കം മുതലേ സർക്കാറിൻ്റെ ഒളിച്ചുകളി വ്യക്തമായിരുന്നു.

തുടക്കത്തിൽ ഡമ്മി പ്ര തികളെ ഹാജരാക്കി കേസ് ഒതുക്കാൻ ശ്രമമുണ്ടായപ്പോൾ എസ്.ഡി.പി ഐ പോലെത്തെ സംഘടനകളും അന്നത്തെ എം.എൽ. എയായിരുന്ന പി.കെ അബ്ദു റബ്ബിൻ്റെയും നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത അടക്കം ഉപരോധിച്ചു പ്രതിഷേധം ശക്തമാക്കിയതോടെയാണ് യഥാർത്ഥ പ്രതികളെ പിടികൂടിയത്

പ്രതികളായവർക്ക് ദിവസങ്ങൾക്കകം ജാമ്യം ലഭിച്ചതും , മറ്റും സർക്കാർ കൊലയാളികൾക്ക് സഹായം ചെയ്യുന്ന ആക്ഷേപം ശക്തമാണ്

Leave a Reply

Your email address will not be published.