ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം

ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം

കണ്ണൂർ : സാംസ്കാരിക പ്രവർത്തകനും സിനിമാതാരവും ആയിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതു പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.
25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബർ 27 ന് ഞായറാഴ്ച 3 മണിക്ക്കണ്ണൂരിൽ വെച്ച് നടക്കുന്ന
ചടങ്ങിൽ വച്ച്ഡോ .വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിക്കും..
മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും തദ്ദേശ സ്ഥാപന ജനപ്രതിനിധിയെന്ന നിലയിലുള്ള ക്രിയാത്മക ഇടപെടലുകളുമാണ് പുരസ്കാരത്തിന് ജുനൈദിനെ അർഹനാക്കിയതെന്ന് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ ബി റഫീഖ് അറിയിച്ചു.
തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ് ജുനൈദ് നടത്തുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുവാൻ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും പ്രശംസനീയമാണെന്ന് സമിതി വിലയിരുത്തി.
സാധാരണക്കാരോട് ചേർന്ന് നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ജുനൈദ് വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ
വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.
കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.
വിവിധ സർവ്വകലാശാലകളിൽ നിന്നുമായി കൗൺസിലിംഗിലും ലോക്കൽ ഗവേണൻസിലും ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്.
ഹൈസ്കൂൾ കാലഘട്ടം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ ജുനൈദ് നിലവിൽ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകൾ വഹിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ
ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും
ജുനൈദ് കൈപ്പാണി അർഹനായിരുന്നു.

Leave a Reply

Your email address will not be published.