അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

ഡെല്‍ഹി: പഠിക്കാനും അതുവഴി അമേരിക്കയില്‍ മികച്ച ജോലി നേടാനുമായി അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. പാര്‍ട്ട് ടൈം ജോലികള്‍ വളരെ കുറഞ്ഞതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള കുട്ടികള്‍ നിവൃത്തയില്ലാതെ കുട്ടികളെ നോക്കുന്ന ജോലി വരെയെടുക്കുന്നുണ്ടെത്രെ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എങ്കിലും ഭേദമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ശേഷിയുള്ളവരാണ് കൂടുതലും കേരളത്തില്‍ നിന്നും അമേരിക്കയിലേയ്ക്ക് പഠിക്കാന്‍ പോകുന്നത്.
ഒരു കാലത്ത് മികച്ച സാഹചര്യമായിരുന്നു അമേരിക്കയില്‍. എന്നാല്‍ ഇപ്പോള്‍ യുഎസിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് ജോലികള്‍ മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ, പലരും അവരുടെ ചെലവുകള്‍ വഹിക്കാന്‍ പുറത്ത് പാര്‍ട്ട് ടൈം (നിയമവിരുദ്ധമായ) ജോലി കണ്ടെത്തുന്നുണ്ട്. എന്നാല്‍ അത്തരം പാര്‍ട്ട് ടൈം ജോലികള്‍ നിലവിലെ സാഹചര്യത്തില്‍ കണ്ടെത്താന്‍ ഏറെ പ്രയാസമായിരിക്കുകയാണ്. പഠനാവശ്യത്തിനും വിശപ്പടക്കാനും വിദ്യാര്‍ത്ഥികള്‍ വീട്ടു ജോലികള്‍ വരെ ചെയ്താണ് രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. മിക്കവാറും പേര്‍ കുട്ടികളെ നോക്കുന്ന ജോലിയാണത്രെ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്. ആണ്‍കുട്ടികളുടെ കാര്യം ഇതിലും കഷ്ടമാണ്.  
സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്‍കുന്നതിനാല്‍ പല പെണ്‍കുട്ടികളും ഈവഴി സ്വീകരിക്കുകയാണ്. മാത്രമല്ല മണിക്കൂറിന് 13 മുതല്‍ 18 ഡോളര്‍ വരെ വേതനം ലഭിക്കും. മറ്റു ചിലര്‍ക്കാകട്ടെ താമസം ഭക്ഷണം ഇവയിലേതെങ്കിലും, അല്ലെങ്കില്‍ രണ്ടും കൂടി എന്നിങ്ങനെയൊക്കെയാണ് അവസ്ഥ.  
ശരാശരി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 300 ഡോളര്‍ വരെ വാടകയിനത്തില്‍ നല്‍കണം. ടെക്‌സസില്‍ മാത്രം 39,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. ഇല്ലിനോല്‍സില്‍ 2,0000, ഓഹിയോയില്‍ 13500, കണക്റ്റിറ്റില്‍ 7,000 എന്നിങ്ങളെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് 2024 നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published.