വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :വള്ളിക്കുന്ന് മണ്ഡ ലത്തിലെ വിവിധ പ്രദേശങ്ങളില മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് കടുത്ത നടപടി ‘യെടുക്കും.കഴിഞ്ഞ ദിവസം ചേ ലേമ്പ്രയിൽ 15 വയസ്സായ ഒരു കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി.ഇന്നലെ വൈകിട്ട് പി. അ ബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷതയിൽഅടിയന്തിരയോഗം ചേർന്നു സ്ഥിതിഗതികൾ വില യിരുത്തി.പാചകം ചെയ്യാത്ത ഭക്ഷ ണപദാർത്ഥങ്ങൾ മൂന്നു മാസം നി രോധിക്കും.രോഗം ബാധിച്ചവർ 3 ആഴ്ച്ച ഐസൊലേഷൻ കഴിയു ന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വിദ്യഭ്യാ സ സ്ഥാപനങ്ങളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളാൽ അവധി യെടുക്കുന്ന കുട്ടികളുടെ വിവരങ്ങ ൾ വിദ്യഭ്യാസ വകുപ്പ് ജില്ലാ തല ത്തിൽ ആരോഗ്യ വകുപ്പിനെ അ റിയിക്കാൻ പ്രധാനാധ്യാപകർക്ക് കർശന നിർദേശം നൽകും. ചില സ്ഥാപനങ്ങൾ ഇത്തരം വിവരങ്ങ ൾ മറച്ച് വെക്കുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വിഭാ ഗം യോഗത്തിൽ ആശങ്കയറി യിച്ചു.സ്കൂളിൽ ഹാജരാവാത്ത കുട്ടികളുടെ രോഗവിവരങ്ങൾ രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ച് ആരോഗ്യ വകുപ്പിന് വിവരങ്ങൾ കൈമാറണം.പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ൾ, ഫുഡ് സേഫ്റ്റി വിഭാഗം ആരോ ഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തും.ഭക്ഷണപദാർത്ഥങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങ ൾ, സ്കൂളുകൾ, എന്നിവിടങ്ങളി ലെ കുടിവെളള സ്ത്രോതസ്സുകൾ മൂന്ന് മാസത്തിലൊരിക്കൽ പരി ശോധിക്കാൻ നിർദേശം നൽകും. പൊതുജനങ്ങൾ,വിദ്യഭ്യാസ സ്ഥാ പനങ്ങൾ എന്നിവിടങ്ങളിൽ ബോ ധവൽകരണം നടത്തും. മഞ്ഞപ്പി ത്തം റിപ്പോർട്ട് ചെയ്ത രോഗിക ളെ ഒരുമാസം നിരീക്ഷിക്കും. മാത്ര മല്ല ഓരോ പഞ്ചായത്തുകളിലും പൊതു സ്ഥാപനങ്ങളിലെയും സ്വ കാര്യ സ്ഥാന മേധാവികൾ, വ്യാപാ രി വ്യവസായി പ്രതിനിധികൾ, പ ള്ളി-ക്ഷേത്ര- ചർച്ച് കമ്മിറ്റികളുടെ പ്രതിനിധികൾ,ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ഇൻ്റർ സെക്ടർ മീറ്റിങ്ങ് വിളിച്ച് ചേർ ക്കും.മൈക്ക് അനോൺസ്മെൻ്റ് പഞ്ചായത്ത് തലത്തിൽ നടത്തും. ക്ഷണ പദ്ധാർത്ഥങ്ങൾ പാകം ചെയ്യുന്നവർക്കും പാക്ക് ചെയ്യു ന്നവർക്ക് ഹെപ്പറ്റെറ്റിസ് വാക്സി ൻ എടുക്കണമെന്ന് നിർദേശം ന ൽകും.ആരോഗ്യ വകുപ്പിൻ്റെ നിർ ദ്ദേശങ്ങൾ ലംഘനം നടത്തുന്നവ ർക്കെതിരെ പബ്ലിക്ക് ഹെൽത്ത് നിയമപ്രകാരം കർശന നടപടി സ്വീ കരിക്കും.ജലവിഭവ അതോറി റ്റിയുടെ ക്ലോറിനേഷൻ ചുമതല മോണിറ്ററിങ് ശക്തമാക്കും. സ്കൂ ൾ തലത്തിലെ ഭക്ഷണപദാർത്ഥ ങ്ങൾ കൃത്യമായി മോണിറ്ററിങ്ങ് ചെയ്യാൻ വിദ്യഭ്യാസ വകുപ്പിൻ്റേ യും ആരോഗ്യ വകുപ്പിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ സംയുക്ത പരിശോധന നടത്തും.ശാസ്ത്രീയമായ പരിശോ ധനക്ക് പകരം അശാസ്ത്രീയമായ ചികിത്സക്ക് നടത്തുന്നവർക്കെതി രെ ശക്തമായ നടപടി സ്വീകരി ക്കും.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക, നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വാസുദേവൻ, പെരുവള്ളൂർ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബാ ബു മെഡിക്കൽ ഓഫീസർമാരായ ഡോ. സന്തോഷ്,ഡോ. അനിത,
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു,പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കലാം മാസ്റ്റർ, പള്ളിക്കൽ പഞ്ചാ യത്ത് പ്രസിഡൻ്റ് സി.കെ അബ്ബാ സ് , മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. എം സുഹറാബി, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്ര സിഡൻ്റ് എ.ഷൈലജ, തിരൂരങ്ങാ ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു. നോഡ ൽ ഓഫീസർ ഡോ:ഷുബിൻ ചോ നയിൽ എന്നിവർ അവലോകന യോഗത്തിൽ സംബന്ധിച്ചു.
Leave a Reply