മലപ്പുറത്തും യുഡിഎഫ് മുന്നേറ്റം

മലപ്പുറത്തും യുഡിഎഫ് മുന്നേറ്റം

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. ജില്ലയിൽ മത്സരിച്ച നാലിടങ്ങളിൽ മൂന്നിടത്തും യുഡിഎഫിന് വിജയിച്ചു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡ് എന്നിവിടങ്ങളിലാണ് യുഡിഎഫിന് വിജയം നേടാനായത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡിൽ മാത്രമാണ് എൽഡിഫിന് ആശ്വാസം.

മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.എം രാജന്‍ 6786 വോട്ടിനാണ് വിജയിച്ചത്.  മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ഇന്ദേഹം  26,480 വോട്ടുകൾ നേടി. സിപിഐഎം സ്ഥാനാർഥി കെ.സി ബാബുരാജ് 19694 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി എ.പി ഉണ്ണി 2538 വോട്ടുകളും നേടി.

മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ
യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ വിജയിച്ചു.  43 വോട്ടിനാണ് വിജയം
കോണ്‍ഗ്രസ് സ്ഥാനാർഥി ഫൈസല്‍ മോന്‍ പി.എ 458 വോട്ട് നേടിയപ്പോൾ, സിപിഎം സ്ഥാനാർഥി വിബിന്‍ സി.  415 വോട്ടും ബി.ജെ.പി സ്ഥാനാർഥി  നേടിയത് സത്യന്‍ കെ.വി  19 വോട്ട് മാത്രമാണ്.

ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു. 410 വോട്ടിനാണ് വിജയിച്ചത്.  ഇന്ദേഹം ആകെ 905 വോട്ടുകൾ നേടി. കോണ്‍ഗ്രസ് സ്ഥാനാർഥി അലി പരുവിങ്ങള്‍ 495 വോട്ടുകളും റഷീദ് പെരുമുക്ക് (എസ്.ഡി.പി.ഐ)- 134 വോട്ടും ബി.ജെ.പി സ്ഥാനാർഥി ഷിബു തണ്ടതായില്‍  92  വോട്ടുകളും നേടി.

തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡിൽ  യുഡിഎഫ് സ്ഥാനാര്‍ഥി ലൈല ജലീല്‍ വിജയിച്ചു. 520 വോട്ടുകൾക്കാണ് വിജയിച്ചത്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ലൈല ജലീല്‍  1054 വോട്ടുകൾ നേടിയപ്പോൾ സിപിഐ എം സ്ഥാനാർഥി
ദിവ്യ  534 വോട്ടും ബി.ജെ.പി സ്ഥാനാർഥി വിജിമോള്‍  155 വോട്ടും നേടി.

Leave a Reply

Your email address will not be published.