നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് രൂപീകരിച്ച പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. എല്ലാവരും തുല്യരാണെന്ന ആശയമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്നും ഉടൻതന്നെ പൊതുസമ്മേളനം വിളിച്ചു ചേർക്കുമെന്നും വിജയ് പറഞ്ഞു. ഉടൻതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് പാർട്ടിയുടെ പരിപാടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വിവരം പുറം ലോകവുമായി പങ്കുവെക്കുന്നത്. കരാർ ചെയ്ത സിനിമകൾ പൂർത്തിയാക്കി പൂർണ സമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. ഒരു മുന്നണിക്ക് പിന്തുണ നൽകില്ലെന്നും താൻ മത്സരരംഗത്ത് ഉണ്ടാവില്ലെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിച്ചിരുന്നു.
Leave a Reply