മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് ബാന്ദ്ര ടെര്‍മിനല്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് തിക്കും തിരക്കുമുണ്ടായത്. ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനില്‍ കയറാനെത്തിയ യാത്രക്കാരാണ് തിക്കിലും തിരക്കിലുംപെട്ടത്.
ട്രെയിന്‍ സമയം വൈകിയതോടെ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോമില്‍ 50ഓളം പൊലീസുകാരുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല. പരിക്കേറ്റവരെ ഭാഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യാത്രക്കാരന്റെ നട്ടെലിനാണ് പരിക്ക്. ചില യാത്രക്കാരുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു.
ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ തിരക്കാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.
Leave a Reply