എ
രവിമേലൂർ
അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം പി മാർ പറഞ്ഞു.
സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം അനിശ്ചിതത്തിൽ തുടരുന്നത് എന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു.
അങ്കമാലി -എരുമേലി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എം പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന് എം പി മാർക്ക് റെയിൽവേ മന്ത്രി ഉറപ്പ് നൽകി.
Leave a Reply