രവിമേലൂർ
പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി നടത്തിയ ചർച്ചയിൽ റെയിൽവേ ഫുട്ട് ഓവർബ്രിഡ്ജ് കാലപ്പഴക്കം മൂലം അപകട ഭീഷണിയിൽ ആയതുകൊണ്ട് താൽക്കാലികമായിട്ടാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞതെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് എത്രയും വേഗം പൊതുജനങ്ങൾക്കായി ഫുട്ട് ഓവർബ്രിഡ്ജ് തുറന്നു നൽകുമെന്നും റെയിൽവേ ഡിവിഷനൽ മാനേജർ ബെന്നി ബഹനാൻ എം പി ക്ക് ഉറപ്പു നൽകി.

Leave a Reply