ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു

ആലപ്പുഴ: കായംകുളം ഭരണിക്കാവില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറി മങ്ങാട്ട് തറയില്‍ ജയന്റെ മകൻ അമർനാഥ് (അച്ചു) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമർനാഥിന് അപസ്മാരം ഉള്ളതായി പറയുന്നു.

ഉച്ചയ്ക്ക് രണ്ടു മുതല്‍ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍.

Leave a Reply

Your email address will not be published.