ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍

ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍

യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ യുവജന കേന്ദ്രം കളക്‌ട്രേറ്റ് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ എല്‍.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുടയിലെ എ.എ.ലക്ഷിദയ, പ്രഭാവതി ഉണ്ണി എന്നിവര്‍ വിജയികളായി. സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തിരപ്പിള്ളി സ്‌കൂളിലെ ആന്‍ജലോ ഷാജു, അലന്‍ ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5000 രൂപയും ട്രോഫിയും എ.ഡി.എം ടി. മുരളി സമ്മാനിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചത്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി ശരത്ത് പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി സബിത, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.