യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ യുവജന കേന്ദ്രം കളക്ട്രേറ്റ് അനക്സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ എല്‍.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുടയിലെ എ.എ.ലക്ഷിദയ, പ്രഭാവതി ഉണ്ണി എന്നിവര്‍ വിജയികളായി. സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തിരപ്പിള്ളി സ്കൂളിലെ ആന്‍ജലോ ഷാജു, അലന് ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5000 രൂപയും ട്രോഫിയും എ.ഡി.എം ടി. മുരളി സമ്മാനിച്ചു. ഹൈസ്കൂള്‍ തലത്തില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചത്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി ശരത്ത് പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി സബിത, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍
District Science Quiz Iringalakuda Winner
Likes:
Author:
Date:
June 19, 2024June 22, 2024
Categories:
Leave a Reply