ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട്‌ : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി. സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് കോൺഗ്രസ് – ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം എം.വി. ഗോവിന്ദൻ ആവർത്തിച്ചു. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ച് ജയിച്ചതും കെ. മുരളീധരൻ തൃശൂരിൽ മൂന്നാമതായതും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ട് ഇന്നത്തെ പരിതസ്ഥിതിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. പി. സരിൻ മത്സരിക്കണമെന്നാണ് തീരുമാനം.

ചേലക്കരയിൽ കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എംഎൽഎ കൂടിയായ യു.ആർ. പ്രദീപ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാകണമെന്നാണ് പാർട്ടി തീരുമാനം. കേന്ദ്രകമ്മിറ്റിയുടെ കൂടി അംഗീകാരത്തോടെയാണ് സ്ഥാനാർഥി നിർണയം. രണ്ടിടത്തും പാർട്ടിക്ക് ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിൽ വലിയ ആഭ്യന്തര കലഹമാണ്. പാർട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും” എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published.