ന്യൂ ഡൽഹി: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം വച്ച് ഇന്ത്യ. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 221 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
34 പന്തില്‍ നിന്ന് നിതീഷ് 74 റൺസ് നേടിയപ്പോൾ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് നിന്ന് 32 റൺസ് അടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത സഞ്ജു ഷാന്റോയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ 11 പന്തില്‍ 15 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും പുറത്തായി. 25 ന് രണ്ട് എന്ന നിലയിലായ ഇന്ത്യയെ നായകന്‍ സൂര്യകുമാറും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും എട്ട് റണ്‍സെടുത്ത് സൂര്യകുമാറും മടങ്ങി.
പിന്നീട് നിതീഷും റിങ്കുവും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും സിക്‌സറുകളും ഫോറുകളും തുടരെപായിച്ചു. ഏഴു സിക്‌സറുകളും നാലു ഫോറുകളും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്‌സറുകളും അഞ്ചു ഫോറുകളുമാണ് റിങ്കു അടിച്ചത്.
Leave a Reply