നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

🔹
നിറമരതൂർ:
നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ള
വില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന്‍ പട്ടത്താരി ആവശ്യപ്പെട്ടു.
നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി അപാർട്ട്മെൻറ്” കെട്ടിടത്തിലുള്ള റീസർവ്വെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ തിരൂർ റീസർവെ സൂപ്രണ്ട് ശ്രീ അനിൽ കുമാർ അധ്യക്ഷം വഹിച്ചു. മലപ്പുറം റീസർവെ അസ്സിസ്റ് ഡയറക്ടർ ശ്രീ രാജീവൻ പട്ടത്താരി റീസർവെ സംബന്ധിച്ച് സംസാരിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ നാസർ, വാർഡ് മെമ്പർമരായ ശ്രീ ശശി, ശ്രീമതി ശാന്തമ്മ ടീച്ചർ തുടങ്ങിയവർ പ്രസ്തുത ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നോഡൽ ഓഫീസർ ശ്രീ സവാദ് (HD), ക്യാമ്പ് ഓഫീസർ ശ്രീമതി ശ്രീലത (HS) എന്നിവർ പങ്കെടുത്തു, ശ്രീ അബ്ദു സമദ് (FGD) സ്വാഗതവും, ശ്രീമതി ധന്യ കൃഷ്ണൻ എന്നിവർ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published.