ബെയിലി പാലം നിർമ്മാണം പൂർത്തിയായി

ബെയിലി പാലം നിർമ്മാണം പൂർത്തിയായി

മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാമഗ്രികൾ ‘ എത്തിയത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published.