വെള്ള കെട്ടിന് കാരണം പീച്ചി ഡാം മാനെജ്മെൻ്റിലെ വീഴ്ച ?

വെള്ള കെട്ടിന് കാരണം പീച്ചി ഡാം മാനെജ്മെൻ്റിലെ വീഴ്ച ?

പീച്ചി ഡാം മാനെജ്മെൻ്റിൽ വീഴ്ച സംഭവിച്ചു എന്ന പരാതി അന്വേഷിക്കും. ഇതിനായി സബ് കലക്ടറെ ചുമതലപ്പെടുത്തി
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴമൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) കൂടി തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രാത്രി സമയത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 180 സെ.മീ. വരെ ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുകയും, ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂന്‍കൂട്ടി കണക്കാക്കി ഡാം മാനേജ്‌മെൻ്റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൃശൂര്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.