സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയുടെ     വാദം ഇനി എന്നു കേൾക്കും?

സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയുടെ വാദം ഇനി എന്നു കേൾക്കും?

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേ ഴ്സിറ്റി സിൻഡിക്കേറ്റ് തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് വി സിയുടെ വാദം കേൾക്കൽ അനിശ്ചിത കാ ലത്തേക്ക് മാറ്റിവെച്ചു. സിൻഡി ക്കേറ്റ് തെരഞ്ഞെടുപ്പിൽ പരാജ യപ്പെട്ട സോബിൻ വർഗീസ്,വി എസ് നിഖിൽ എന്നിവരുടെ പരാതി യിലുള്ള വൈസ് ചാൻസലറുടെ വാദം കേൾക്കലാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.മുസ്ലിം ലീഗ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ പി റഷീദ് അഹമ്മദ്,സി പി ഹംസ എന്നിവരെ അയോഗരാക്ക ണമെന്നും റീകൗണ്ടിംഗ് നടത്ത ണമെന്നും ആവശ്യമുന്നയിച്ചായി രുന്നു പരാതി.ഹിയറിംഗ് ദിവസം രാവിലെയാണ് പങ്കെടുക്കേണ്ട അംഗങ്ങൾക്ക് വൈസ് ചാൻസ ലറുടെ ഓഫീസിൽ നിന്നും ഇ മെ യിൽ മുഖേന സന്ദേശം ലഭിച്ചത്. ഹിയറിംഗിന് ഹാജരാവാനുള്ള സിൻഡിക്കേറ്റംഗങ്ങൾ യാത്ര മധ്യേയാണ് പലരും വിവരമറിയു ന്നത്. ഇത് വ്യാപകമായ പ്രതിഷേധ ത്തിനും ഇടയാക്കി. മാത്രമല്ല വൈ സ് ചാൻസലർ സംഘടിപ്പിച്ച ഹിയ റിംഗ് നിയമവിരുദ്ധമാണെന്നും തെ രഞ്ഞെടുപ്പ് പരാതിയിൽ വാദം കേ ൾക്കാൻ വൈസ് ചാൻസലർക്ക് അധികാരമില്ലെന്നും കാണിച്ച് ഇ തിനകം തന്നെ ഡോ. പി റഷീദ് അഹമ്മദ് ഹൈക്കോടതിയെ സമീ പിച്ചിരുന്നു. ഈ കേസിൽ ഹൈ ക്കോടതി നൽകിയ ഉത്തരവനു സരിച്ച് തിരഞ്ഞെടുപ്പ് പരാതിയിൽ വാദം കേൾക്കലും ഉത്തരവ് പുറ പ്പെടുവിക്കലും സ്റ്റേ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പരാതിയിൽ വാദം കേൾക്കാൻ വൈസ് ചാൻസലർ ക്ക് അധികാരം ഉണ്ടോ എന്ന കാ ര്യം തീരുമാനിച്ച് കോടതിയെ അ റിയിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പരാതിയിൽ വാദം കേൾക്കൽ കോടതിയലക്ഷ്യം മാകുമെന്ന് കാരണത്താലാണ് ഹിയറിംഗ് മാറ്റിവെച്ചത് എന്നാണ് ഒരു വിശ ദീകരണം.

Leave a Reply

Your email address will not be published.