ഷാർജ:
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും യാത്രികനും പ്രവാസി സംരംഭകനുമായ അഹ്മദ് വയലിൽ എഴുതിയ യാത്രാവിവരണ ഗ്രന്ഥം
‘ബോസ്ഫറസിന്റെ തീരങ്ങളിൽ’ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. നവംബർ 12 ന് വൈകിട്ട് 7 ന്
പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാർജ എക്സ്പോ സെന്ററിൽ പ്രകാശന ചടങ്ങ് നടക്കുകയാണ്.
.ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഷാർജ മേള നടക്കുന്നത്
112 രാജ്യങ്ങളിൽനിന്നുള്ള 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാർ ഏറ്റവുംപുതിയ കൃതികളുമായെത്തും.
തുർക്കി യാത്ര അനുഭവങ്ങൾ വിവരിക്കുന്നു
‘ബോസ്ഫറസിന്റെ തീരങ്ങളിൽ’മേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ്.
തുർക്കിയുടെ സാംസ്‌കാരിക ചരിത്ര വർത്തമാനത്തെ അധികരിച്ചുള്ള അഹ്‌മദിന്റെ വീക്ഷണമാണ് ബോസ്ഫറസിന്റെ തീരങ്ങളിൽ’
കെ എസ് സയ്യിദ് മുഹമ്മദ് മഖ്ദൂം,ഷംസുദ്ധീൻ നെല്ലറ,യഹ്യ സഖാഫി ആലപ്പുഴ,
ഹർബ് അൽ ദഹാഹിരി, ഡോ. ഖാലിദ് ദൻഹാനി,
നിസാർ തളങ്കര, മുനീർ പി.ടി.എ., ജുനൈദ് കൈപ്പാണി തുടങ്ങിയ പ്രമുഖർ പ്രകാശന ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
പുസ്തകത്തെ കുറിച്ച് അഹ്‌മദ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങൾ..
“യാത്രകൾ തന്റെ ജീവിതം തന്നെയാണ്. ലോകം ചുറ്റി സഞ്ചരിക്കാനുള്ള അദമ്യമായ മോഹം വിദ്യാർത്ഥി കാലജീവിതം മുതൽക്ക് തന്നെ തന്നിൽ മുള പൊട്ടിയിരുന്നു.. ദുബൈ യിലെ ജീവിതമാണ് ലോകത്തെ യ്ക്കുള്ള തന്റെ യാത്ര കൾക്ക് പ്രചോദനം. ഇരുപതിൽ അധികം രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാം വൈവിദ്ധ്യങ്ങൾ നിറ ചരിത്രഭൂമികൾ തന്നെ. എങ്കിലും തുർക്കി വല്ലാതെ ഹൃദയത്തിൽ ഇടം പിടിച്ചു. കലാചാരുതയുടെ നിറ വർണങ്ങൾ കൊണ്ട് ആരെയും ഭ്രമിപ്പിക്കുന്ന ചരിത്രഭൂമിക യാണ് തുർക്കി. ബോസ്ഫറ സിന്റെ തീരങ്ങൾ മനോഹരവും ആകർഷകവുമാണ്. നീലച്ഛയം തൂവിയ മസ്ജിദ് മിനാരങ്ങൾ. ശില്പകലയുടെ സമസ്ത മനോഹാരിതയും കരവിരുതിൽ തീർത്ത നിർമിതികൾ. പ്രകൃതി യുടെ നയനാനന്ദ കരമായ ദൃശ്യത. ആഗിയ സോഫിയ.. മുതൽ എത്ര എത്ര കലാ വിസ്മയം… കലയും സാഹിത്യ വും
രാഷ്ട്രീയവും കവിതയും കഥയുമൊക്കെ സാംസ്‌കാരികതയുടെ ചരിത്രക്യാൻവാസുകൾ തീർക്കുന്ന ഇസ്താംബുളിന്റെ മണ്ണിൽ ചില വഴിച്ച നാളുകൾ പ്രദീപ് തമായിരുന്നു. ആ നിറക്കൂട്ട് ആണ് അക്ഷരങ്ങളിലേയ്ക്ക് പകർത്തിയിരിക്കുന്നത്.”
Leave a Reply