രവിമേലൂർ
ആലുവ ചുണങ്ങംവേലിയിൽ ജിംനേഷ്യം പരിശീലകൻ്റെ കൊലപാതകം,
പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കൊല നടത്തിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെമ്പൂച്ചിറയിൽ നിന്നും പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിശീലകനെ രണ്ടു മാസം മുമ്പ് സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഡി വൈ എസ് പി ടി.ആർ.രാജേഷ് ഇൻസ്പെക്ടർ കെ.സെനോദ്, എസ് ഐ മാരായ അരുൺ ദേവ്, സി.കെ.സക്കറിയ, സി.എ.അബ്ദുൽ ജമാൽ സി.ജെ.കണ്ണദാസ്, എസ് സി പി ഒ വി.ആർ.പ്രവീൺ, സി.പി.ഒ മാരായ പി.കെ.ഹാരീസ്, പി.എം.ഷെഫീക്ക്, മാഹിൻഷാ അബൂബക്കർ, കെ.എം.മാനോജ്, മുഹമ്മദ് അമീർ, പി.എ നൗഫൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Leave a Reply