കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു . പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി കൊങ്ങൻ്റെ ചെറുപുരക്കൽ കോയമോനാണ് മരിച്ചത്.
30 പേര് സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്ന് ഉച്ചയോടെ അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തില്‍ എട്ട് പേര് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് കോസ്റ്റൽ പോലീസ് വ്യക്തമാക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. മൃതദേഹം നീലേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ നീന്തിരക്ഷപെട്ട് കരക്ക് കയറിയതായാണ് വിവരം ഒരാളെ കണ്ടത്താനുണ്ടന്ന് നീലേശ്വരം എസ്.ഡി.പിഐകൗൺസിലർ അബൂബക്കർ പറഞ്ഞു. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
Leave a Reply