തിരൂർ: മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും എല്ലാവർക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പുവരുത്തുക എന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ലോക ഭക്ഷ്യ ദിനത്തിൽ ഓയിസ്ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ അര നൂറ്റാണ്ടായി തിരൂർ തൃക്കണ്ടിയൂരിൽ സ്വയം പാകം ചെയ്തു കൊണ്ട് ചായക്കട നടത്തുന്ന കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു.
താനാളൂർ പഞ്ചായത്തിലെ മൂച്ചിക്കൽ സ്വദേശി യാണ് ഭാസ്കരൻ. ഓയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ പാറപ്പുറത്ത് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി ആണ്പൊ ന്നട അണിയിച്ച് ആദരിച്ചത്. തിരൂർ ഫുഡ് സേഫ്റ്റി ഓഫീസർ എംഎൻ ഷംസിയ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു .
ഓയിസ്ക സെക്രട്ടറി ഷമീർ കളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി വിപി ഗോപാലൻ, ഹുസ്സൈൻ കുറ്റൂർ , ബൈജുജാൻ, ഹംസ കോരോത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു
Leave a Reply