തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാക്കണം

തിരുന്നാവായ: നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവ ശിഷ്ടങ്ങൾ, ചെന്താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷികും വിധം മാമാങ്ക മഹോത്സവം സർക്കാർ നേരിട്ട് നടത്താൻ പദ്ധതി തയ്യാറക്കണമെന്നും
റി എക്കൗ യുടെ മുപ്പത്തി മൂന്നാം സ്ഥപിത ദിനാചരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
ബഹു: കേരളാ ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ തവനൂർ പാലം നിർമ്മാണം ആരംഭിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പുവ്വത്തിങ്കൽ റഷിദ് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മുസ്സഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ പദ്ധതികൾ വിശദീകരിച്ചു.

സിനി ആർട്ട് ഡയറക്ട്ടർ ജയപ്രകാശ്’, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോളമൻ കളരിക്കൽ, പറമ്പിൽ ഹാരിസ്, ഇ പി മൊയ്തിൻ കുട്ടി, അംമ്പുജൻ തവനൂർ, പരുത്തിപറ മുഹമ്മദ് ഹാജി. .ടി കെ അലവിക്കുട്ടി.വി കെ അബൂബക്ക് മൗലവി ,ടി പി രാജേഷ് ,അസ്ക്കർ പല്ലാർ, ജി മണികണ്ഠൻ
സി കിളർ, സതീഷൻ കളിച്ചാത്ത് കെ പി അഹമ്മദ്, കെ. കെ. റസാഖ് ഹാജി, സമീർ കളത്തിങ്കൽ തുടങ്ങിയവർ – സംസാരിച്ചു.വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.