തിരൂർ: സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിന്റെ ഗവേണിംഗ് ബോഡി ചെയർമാനായി മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്‌ഠിച്ച കേരളത്തിൻ്റെ മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് അനുസ്‌മരണ സമ്മേളനം 2024 സെപ്റ്റംബർ 13ന് വെള്ളി വൈകുന്നേരം 03 മണിക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ നടത്തുന്നു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കുട്ടി അഹമ്മദ് കുട്ടി സാഹിബിൻറെ കർമ്മ ചൈതന്യം വരും തലമുറക്ക് പകർന്ന് നൽകുവാൻ കഴിയുംവിധം വിപുലമായ അനുസ്മരണ സമ്മേളനമാണ് സംഘടിപ്പിക്കുന്നത് കൈവന്ന അവസരങ്ങൾ സമൂഹ നന്മക്കായി വിനിയോഗിച്ച് നമ്മെ വിട്ടുപിരിഞ്ഞ കെ. കുട്ടി അഹമ്മദ് കുട്ടി സാഹിബിൻ്റെ ധന്യ ജീവിതത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇവിടെ ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ധന്യ സ്‌മരണകൾ പ്രോജ്ജ്വലിക്കുന്ന തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം കെ.എം.ഇ എ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് നിർവ്വഹിക്കും.
കെ കുട്ടി അഹമ്മദ് കുട്ടി സാഹിബിനെ കുറിച്ചുള്ള പ്രത്യേക പതിപ്പിൻ്റെ പ്രകാശന കർമ്മം സ്ഥലം എം.എൽ.എ കുറുക്കോളി മൊയ്‌തീൻ നിർവ്വഹിക്കും. വ്യത്യസ്‌ത മേഖലകളിലൂടെ സഞ്ചരിച്ച് കർമ്മ മണ്ഡലത്തെ സജീവമാക്കിയ ആ ധന്യ ജീവിതത്തെ അനുസ്‌മരിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ സി.പി.സൈതലവി പ്രഭാഷണം നടത്തും.
പ്രസ്‌തുത അനുസ്‌മരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ അഡ്വ.എൻ.ഷംസുദ്ധീൻ എം.എൽ.എ, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്‌ദുറബ്ബ്, അഷ്റഫ് കോക്കൂർ, കെ.എം.ഇ.എ സെക്രട്ടറിമാരായ അബ്‌ദുൽ മജീദ് പറക്കാടൻ, പി.കോയ, ഗവേണിംഗ് ബോഡി മെമ്പർ ഡോ.സി. അൻവർ അമീൻ, പ്രിൻസിപ്പാൾ ഡോ.പി.ഐ.ബഷീർ, നഗരസഭ ചെയർപേഴ്‌സൺ എ.പി.നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് പി സുലൈമാൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വി.വി.ഷാജിൽ അമീർ, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഹിഷാം തുടങ്ങിയവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
കൊക്കോടി മൊയ്‌തീൻ കുട്ടി, ഗവേണിംഗ് ബോഡി മെമ്പർ
ഡോ. പി.ഐ.ബഷീർ, പ്രിൻസിപ്പാൾ
എം. അബ്ദുള്ളകുട്ടി, പ്രവർത്തക സമിതി അംഗം, കെ.എം.ഇ.എ
അബ്ബാസ് കുന്നത്ത്, സൂപ്രണ്ട്
ഷാജിൽ അമീർ. വി.വി, സെക്രട്ടറി, സ്റ്റാഫ് കൗൺസിൽ
Leave a Reply