കൊടുങ്ങല്ലൂർ – ഷൊർണൂർ, തൃശൂർ- കുറ്റിപ്പുറം റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയോടൊപ്പം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. നടവരമ്പ് അണ്ടാണിക്കുളം ഭാഗത്ത് നിന്നും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്നതിനും അതിനായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടൻ ആരംഭിക്കാനും ധാരണയായി. റോഡ് നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും പുരോഗതി പൊതുമരാമത്ത് സെക്രട്ടറി നേരിട്ട് നിരീക്ഷിക്കാനും,ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി.മാസത്തിലൊരിക്കൽ...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Article Category: പ്രാദേശികം
ബസ് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു
എറണാകുളം മാടവനയിൽ ബസ് മറിഞ്ഞ് ഒരു ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി സ്വദേശി ജിജോ ആണ് മരിച്ചത്. അപകടത്തിൽ ഏഴു യാത്രക്കാർക്ക് പരിക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. ഫയർ and റെസ്ക്യൂ സേനാഗംങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ന ടത്തി .പോലിസും. സ്ഥലത്ത് ഉണ്ട്.കല്ലട ബസാണ് മറിഞ്ഞത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലായിരുന്നു ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന്‍ ബസിനടയില്‍പ്പെട്ട് കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍...
നാല് ബൾബ്: 34,165 രൂപ വൈദ്യുതബിൽ
ഇടുക്കി അയ്യപ്പൻകോവിലിൽ നിർധന കുടുംബത്തിന് ഭീമമായ ബിൽ നൽകി കെ.എസ്.ഇ.ബി. മേരികുളം സ്വദേശി ആഗസ്തിക്കാണ് 34,165 രൂപയുടെ ബിൽ ലഭിച്ചത്. ബിൽ കുടിശ്ശികയായതോടെ കെ.എസ്.ഇ.ബി വൈദ്യുതബന്ധവും വിച്ഛേദിച്ചു. സ്വന്തമായുള്ള രണ്ട്ുമുറി വീട്ടിൽ ആഗസ്തിയും മകളും മാത്രമാണ് താമസം. വീട്ടിൽ ആകെയുള്ളത് നാല് സി.എഫ്.എൽ ബൾബുകൾ. ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും തന്നെയില്ല. എന്നിട്ടും ഇവർക്ക് ലഭിച്ചത് 34,165 രൂപയുടെ ബില്ലാണ്. കൂലിപ്പണിക്കാരനായ ആഗസ്തിക്ക് 2006 മുതൽ നാളിതുവരെ ലഭിച്ചത് പരമാവധി 298 രൂപയുടെ ബില്ലാണ്. വൈദ്യുതബന്ധം വിച്ഛേദിച്ചതോടെ പൊതുപ്രവർത്തകരടക്കം...
ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടലുണ്ടി ദുരന്തത്തിന് 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കേരളത്തെ നടുക്കിയ കടലുണ്ടി ട്രൈൻ ൻ ദുരന്തത്തിന് ഇന്ന് 23 വർഷം . കാരണങ്ങൾ ഇന്നും ദുരൂഹതയായി തുടരുന്നു. ട്രൈയിൻ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുൻകാലങ്ങളിൽ നടന്ന ദുരന്തങ്ങളുടെ സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ. 52 പേരുടെ ജീവൻ നഷ്ടപ്പെട്ട കടലുണ്ടി ട്രെയിൻ ദുരന്തത്തെ ക്കുറിച്ച് മിനിറ്റുകൾക്കകം അന്വേഷണത്തിന് ഉത്തരവിട്ട് 23 വർഷമായിട്ടും ദുരന്തകാരണം വ്യക്തമാക്കാൻ കഴിയാതെ റെയിൽവേ ഇരുട്ടിൽ ഇന്നും തപ്പുകയാണ്. കോരിചൊരിയുന്ന മഴയത്ത് 2001 ജൂൺ 22...
അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ 8 വയസുകാരനെ രക്ഷിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക് ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍...
ജില്ലാതല ശാസ്ത്ര ക്വിസ്: ഇരിങ്ങാലക്കുട വിജയികള്‍
യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ യുവജന കേന്ദ്രം കളക്‌ട്രേറ്റ് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ എല്‍.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുടയിലെ എ.എ.ലക്ഷിദയ, പ്രഭാവതി ഉണ്ണി എന്നിവര്‍ വിജയികളായി. സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തിരപ്പിള്ളി സ്‌കൂളിലെ ആന്‍ജലോ ഷാജു, അലന്‍ ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും...