Article Category: പ്രാദേശികം

Article
നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

🔹 നിറമരതൂർ:നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ളവില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന്‍ പട്ടത്താരി ആവശ്യപ്പെട്ടു.നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി...

Article
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും

ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും

മലപ്പുറം ജില്ലയില്‍ ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും ചേര്‍ന്ന് ജില്ലയില്‍ പഴം, പച്ചക്കറിച്ചന്തകള്‍ നടത്തും. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. ഇതിനായി റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ...

Article
സ്വന്തം നാട്ടിലേക്ക് ബസ് റൂട്ട് വേണോ? വഴിയുണ്ട്

സ്വന്തം നാട്ടിലേക്ക് ബസ് റൂട്ട് വേണോ? വഴിയുണ്ട്

ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍, റസിഡൻസ് അസോസിയേഷൻ ഭാരവാഹികള്‍, ബസ് ഉടമ പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ബസ് റൂട്ടുകളെ സംബന്ധിച്ചുള്ള റൂട്ട് പ്രൊപോസലുകൾ പൊതുജനങ്ങൾക്കും മറ്റ് തല്പരകക്ഷികൾക്കും സദസ്സിൽ വച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാം.

Article
മലയോര മേഖലകളിൽ ജാഗ്രത വേണം

മലയോര മേഖലകളിൽ ജാഗ്രത വേണം

എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലൊടു കൂടിയ മഴ ലഭിക്കാൻ സാധ്യത. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യത ഉള്ളതാണ്. കിഴക്കൻ മേഖലയിൽ ഈ പ്രദേശങ്ങളിൽ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും ഇറങ്ങാതിരിക്കുക.

Article
എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണം

എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണം

കൊച്ചി: എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണമെന്ന് വ്യാപക ആവശ്യം. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾ നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് കൊച്ചിയിലെ ചില സംഘടനകൾ. അതിന് അവർ പറയുന്ന കാര്യങ്ങൾ താഴെ: 1) എങ്ങനെ കൊച്ചിയിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷന് “എറണാകുളം” എന്ന പേര് വന്നു ? 1932-ൽ എറണാകുളം ജംഗ്ഷൻ റെയ്ൽവേ സ്റ്റേഷൻ തുറന്നപ്പോൾ അത് സ്ഥിതി ചെയ്തിരുന്നത് അന്നത്തെ “എറണാകുളം” മുനിസിപ്പാലിറ്റിയിലായിരുന്നു. അതുകൊണ്ട് എറണാകുളം എന്ന് പേര് അന്ന് ഉപയോഗിച്ചു. പിന്നീട് 1967...

Article
അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം

എ രവിമേലൂർ അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ...

Article
ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം

ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം

രവിമേലൂർ ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി. നാട്ടുകാരും സുഹൃത്തുകളും അതിൽ...

Article
എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഇനി പുസ്തകങ്ങൾ കൂട്ടിരിക്കും

എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഇനി പുസ്തകങ്ങൾ കൂട്ടിരിക്കും

ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ തുടങ്ങി എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ “ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ” എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ സാനു ബുക്ക് സ്റ്റാ൯ഡ൪ പദ്ധതി ഉദ്ഘാടനം ചെയ്തു. ടി.ജെ .വിനോദ് എം. എൽ. എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, മേയർ അഡ്വ എം. അനിൽകുമാർ, ജില്ലാ...

Article
ബെയിലി പാലം നിർമ്മാണം പൂർത്തിയായി

ബെയിലി പാലം നിർമ്മാണം പൂർത്തിയായി

മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30...

Article
അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത

അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത

തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്. കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ...