Home Latest

Article Category: Latest

Article
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ

കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ

തിരുവനന്തപുരം: കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം നൽകി. നബാർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച്...

Article
ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്‌. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം...

Article
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ്...

Article
വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

ചെന്നൈ: കേരളത്തിന് അനുവദിക്കുന്നത് 10 വന്ദേ മെട്രോ ട്രെയിനുകൾ. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെൽവേലിയിലേക്കുമായിരിക്കും ആദ്യ പരിഗണനയെന്നാണ് റിപ്പോർട്ട്.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും.ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. നിരക്കുൾപ്പടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ, ഫാസ്റ്റിൻ്റ നിരക്കാവാനാണ് സാദ്ധ്യതയെന്നാണ് വിവരം.

Article
ടാങ്കർ ലോറിക്ക് തീപ്പിടിച്ചു

ടാങ്കർ ലോറിക്ക് തീപ്പിടിച്ചു

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് തിങ്കൾ രാവിലെ 9.20 ഓടെ തീപിടിച്ചു. ടാങ്കർ ലോറി ഡ്രൈവറുടേയും പ്രദേശത്തെ കടകളിലുണ്ടായിരുന്ന നാട്ടുകാരുടെയും സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഡീസലും പെട്രോളുമായി പോകുന്ന ടാങ്കർ ലോറി നേര്യമംഗലം വില്ലാഞ്ചിറയിൽ നീലാമ്പരി ബാറിന് മുന്നിലെത്തിയതോടെ ഡ്രൈവർ ക്യാബിന്‍റെ താഴെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയും വാഹനം...

Article
വാഹനത്തിനു മുകളിൽ മരം വീണു: 1 മരണം

വാഹനത്തിനു മുകളിൽ മരം വീണു: 1 മരണം

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. കാറിൽ പിൻ സീറ്റിൽ യാത്രചെയ്തതിരുന്ന ഒരാളാണ് മരണപ്പെട്ടത്. ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻ്റെയും കാറിന്‍റേയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ...

Article
നാളെ വിദ്യാഭ്യാസ ബന്ദ്

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് ‘ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. ഇവർക്ക് പുറമേ എസ്എഫ്ഐയും സമര രംഗത്തുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌യു മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച്...

Article
3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

Article
പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. പുതിയ അംഗങ്ങൾ രണ്ടുദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധനചെയ്യും. ഒഡിഷയിൽനിന്നുള്ള ഭർതൃഹരി മെഹ്താബാണ് പ്രോടെം സ്പീക്കർ. പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഭർതൃഹരിക്ക് പ്രോടെം സ്പീക്കറായി സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷം ഭർതൃഹരി പാർലമെന്റ് …പാർലമെന്റ് മന്ദിരത്തിലെത്തി ലോക്‌സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്ക

Article
സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് (22/06/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ സ്വർണത്തിന് 600 വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.