Home » Latest » Page 22

Article Category: Latest

Article
വീണ്ടും കേരളീയം: കഴിഞ്ഞതിൻ്റെ കണക്കെവിടെ?

വീണ്ടും കേരളീയം: കഴിഞ്ഞതിൻ്റെ കണക്കെവിടെ?

തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പല തവണ...

Article
നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യ

നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യ

കൊച്ചി∙ അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

Article
സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്കിടയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ആൾ റിമാൻറിൽനിരോധിക്കപ്പെട്ടതും ആരോഗ്യത്തിന് ഹാനികരവുമായ COOL LIP എന്ന പേരിലുള്ള പുകയില ഉൽപ്പന്നങ്ങൾ പഴയന്നൂർ ഹയർ സെക്കൻററി സ്കൂൾ പരിസരത്തു വില്പനനടത്തിയ പഴയന്നൂർ കുമ്പളക്കേോട് സ്വദേശിയായ കുന്നമ്പിള്ളി വീട്ടിൽ രതീഷ് (44) നെയാണ് കോടതി റിമാൻറു ചെയ്തത് പഴയന്നൂർ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾക്കിടയിൽ നിരോധിക്കപ്പെട്ട പുകയിലയുത്പന്നം കൂടുതലായി കണ്ടുവരുന്നു എന്ന് പരാതിലഭിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Article
കേരളത്തിലെ സർക്കാർ സ്കൂളുകളാണ് മികച്ചത്

കേരളത്തിലെ സർക്കാർ സ്കൂളുകളാണ് മികച്ചത്

കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പോലീസ് ഓഫിസേഴ്സ് കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു. കമ്മിഷണറുടെ വാക്കുകളിലേക്ക്: ‘‘ഞാൻ 10–13...

Article
ഭീതിയുയർത്തി പകർച്ചപ്പനി

ഭീതിയുയർത്തി പകർച്ചപ്പനി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോ​ഗ വിവരക്കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.

Article
കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്. റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക്...

Article
പോലീസുകാരൻ കാറിടിച്ച് കൊന്നു

പോലീസുകാരൻ കാറിടിച്ച് കൊന്നു

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ

Article
റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെത്തുടർന്ന് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്ലസ് വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിലാണ് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു....

Article
ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.വിഷം കുത്തിവെച്ചാണ് മരണം. ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.

Article
പൊലീസിൽ ആർത്താവധി വേണം

പൊലീസിൽ ആർത്താവധി വേണം

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക...