Home » Latest » Page 2

Article Category: Latest

Article
ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

തിരുവനന്തപുരം: ഗവർണറുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളില്‍ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂള്‍ അധികൃതരാണ് സർക്കുലറിന് പിന്നില്‍. രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറില്‍ പറയുന്നു. മറ്റന്നാള്‍ സ്കൂള്‍ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. ഗവർണറുടെ ഓഫീസില്‍ നിന്ന് ഇത്തരത്തിലൊരു നിർദേശം വന്നതായി അറിവില്ല. സ്കൂള്‍തന്നെ സ്വമേധയാ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്....

Article
ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ശബരിമല: ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിലിയുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ മഴ ശക്തമായിരുന്നു. അതുകൊണ്ട് കെപ്രാ കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. വലിയ തോതില്‍ കെപ്ര അടിഞ്ഞതോടെ തീ പിടിക്കുകയായിരുന്നു. സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും വലിയ തീപിടിത്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സ്ഥിതി നിയന്ത്രിക്കാനായെന്നും ആശങ്കപ്പെടേണ്ട...

Article
അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

ഹൈദരാബാദ്: പുഷ്പ-2 റിലീസിങ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. അല്ലു അര്‍ജുന്‍ ഹൈദരാബാദ് ജയിലില്‍ ഒരു രാത്രി കിടക്കേണ്ടി വന്നു. തുടര്‍ന്ന് പിറ്റേന്നാണ് പുറത്തിറങ്ങിയത്.തെലങ്കാന ഹൈക്കോടതി നടന്‍ അല്ലു അര്‍ജുന്‍ അനുവദിച്ചിരുന്നു.രാത്രി വൈകിയും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ക്ക് ലഭിക്കാത്തതിനാല്‍, ഹൈക്കോടതി ഇളവ് നല്‍കിയിട്ടും അര്‍ജുന് വെള്ളിയാഴ്ച രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.

Article
കേസ് പിന്‍വലിക്കാന്‍ തയ്യാർ

കേസ് പിന്‍വലിക്കാന്‍ തയ്യാർ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ്. അപകടമുണ്ടാവാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ലെന്നും കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നുമാണ് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ പറഞ്ഞത്. എന്റെ മകന്റെ ആഗ്രഹപ്രകാരമാണ് സിനിമ കാണാനായി സന്ധ്യ തിയറ്ററില്‍ പോയത്. അവിടെ അല്ലു അര്‍ജുന്‍ വന്നു. എന്നുവച്ച് അത് അദ്ദേഹത്തിന്റെ കുറ്റമല്ല. കേസ് പിന്‍വലിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’- ഭാസ്‌കര്‍ വ്യക്തമാക്കി. നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം പൊലീസ് തന്നോട് പറഞ്ഞില്ലെന്നും...

Article
അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു സർക്കാർ...

Article
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.

Article
‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു എന്ന് ശിവൻകുട്ടി