Home » Latest » Page 19

Article Category: Latest

Article
ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്: മനാഫ്

ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്: മനാഫ്

കോഴിക്കോട് : ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്ന് മനാഫ്.  ഇനി വിവാദത്തിനില്ല, എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോൾ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്നും മനാഫ്. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. അത് മോശമായിപ്പോയെങ്കിൽ അര്ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു.അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്.  ചില മാധ്യമപ്രവർത്തകരുടെ ഉപദേശം മൂലമായിരുന്നു അത്. ഏറ്റവും വേഗത്തിൽ അർജുൻ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആയിരുന്നു അത്. അർജുനെ കിട്ടിയ ശേഷം...

Article
സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്. എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം...

Article
എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്  ചേരുന്ന സിപിഐയുടെ...

Article
പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 1 മലയാളി അടക്കം 3പേർ മരിച്ചു

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 1 മലയാളി അടക്കം 3പേർ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെത്തുടർന്ന് ഒരു മലയാളി അടക്കം മൂന്ന് പേർ മരിച്ചു.  ഡൽഹി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും സംഭവത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള. പൂനെയിലെ ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് ഹെലിപാഡിൽ നിന്ന് പുറപ്പെട്ട് മഹാരാഷ്ട്രയിലെ ബീഡിലേക്ക് എൻസിപി നേതാവ് സുനിൽ തത്‌കറെയെ കൊണ്ടുപോകാൻ...

Article
സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പി ആർ ഏജൻസി വിവാദം ഗൗരവമേറിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരം. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള...

Article
സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

കൊച്ചി:  സ്വർണ്ണവില റോക്കറ്റ് കുതിപ്പിലേക്ക്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 56,800 രൂപയും ഒരു ഗ്രാമിന് 7,100 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം.  400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100...

Article
പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ പാർട്ടി രൂപീകരിക്കുമെന്നു പി.വി. അൻവർ എംഎൽഎ. വരും ദിവസങ്ങളിൽ തന്നെ അത് കേരളത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പൂർണ്ണമായും മതേതര സ്വഭാവമുള്ള പാർട്ടി യാവും ഇത്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രതിനിധികൾ മത്സരിക്കും. ഒരു പാർട്ടി രൂപീകരിക്കുമ്പോൾ  കൂടുതൽ നേതാക്കൾ വേണ്ടേ എന്ന ചോദ്യത്തിന് മറ്റാര് ഇല്ലെങ്കിലും പാർട്ടിയുമായി താൻ മുന്നോട്ടു...

Article
മുഖ്യമന്ത്രിക്ക് ഒരു പിആർ  ഏജൻസിയുടെയും ആവശ്യമില്ല: മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിക്ക് ഒരു പിആർ  ഏജൻസിയുടെയും ആവശ്യമില്ല: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദം ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും.ദ ഹിന്ദു തിരുത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ തിരുത്താൻ തയ്യാറാവുന്നില്ലെന്നും മന്ത്രി. പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ഒറ്റ തിരിഞ്ഞു  കാണുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ദുഷ്പ്രചരണം, കേരളത്തിലെ ജനങ്ങൾ ഇത് വിശ്വസിക്കില്ലെന്നും റിയാസ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നും  അദ്ദേഹം പറഞ്ഞു.കേരളത്തിലെ...

Article
ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ടെൽ അവീവ്: ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചതിനാൽ രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാൻ ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് അഭയം പ്രാപിക്കാനുള്ള ഉത്തരവ് ഇസ്രായേലികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ടെലിവിഷനിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലെബനനിൽ നിന്നുള്ള റോക്കറ്റ്, മിസൈൽ ആക്രമണങ്ങളുടെ ഒരു ദിവസത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്,...

Article
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാ​ഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...