Home » Latest » Page 17

Article Category: Latest

Article
നവകേരള സദസുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

നവകേരള സദസുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്.നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെസ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.   നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്...

Article
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത്...

Article
കുട്ടികളുടെ യാത്രാസുരക്ഷ; നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ

കുട്ടികളുടെ യാത്രാസുരക്ഷ; നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍...

Article
പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിവരം മറച്ചു വെച്ച ഡോക്ടര്‍ രണ്ടാം പ്രതി മലപ്പുറം: അരീക്കോടുകാരിയായ 13കാരി ഗര്‍ഭിണിയായെന്ന കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അരീക്കോടിനടുത്ത 24 കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു....

Article
ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ  എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

കൊച്ചി: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിചെന്ന് കരുതുന്ന ആൾ പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാൽ കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്നു ഇന്നു കണ്ടെത്തിയിരുന്നു....

Article
ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ കാണാനെത്തിയിരുന്നു

ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ കാണാനെത്തിയിരുന്നു

കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധം. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർക്ക് പുറമേ 20 ഓളം പേർ‌ ഫ്ലാറ്റിലെത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ്. കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു....

Article
പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരാണ്  ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്.  ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും...

Article
ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വ്യോമസേന കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു, വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.പരിപാടിയിൽ പങ്കെടുക്കുന്നവരോട് വെള്ളക്കുപ്പികള്‍ കരുതാനും തൊപ്പികള്‍ ധരിക്കാനും സണ്‍ഗ്ലാസ് ധരിക്കാനും എയര്‍ഫോഴ്‌സ് നിര്‍ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

Article
ബലാത്സംഗ കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ബലാത്സംഗ കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ്  കേരള പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് മകനോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. ചില പരിശോധനകള്‍ക്ക്  സിദ്ദിഖിനെ വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച, സുപ്രിം കോടതി സിദ്ദിഖിന് അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യം നൽകിയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്...