Home » Latest » Page 16

Article Category: Latest

Article
നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്‌ക്കെതിരെ പരാതി

നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്‌ക്കെതിരെ പരാതി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്‌ക്കെതിരെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി.പി. ദിവ്യയ്ക്ക് പുറമെ പമ്പ് ഉടമ പ്രശാന്തിന് എതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്. കണ്ണൂര്‍ സിറ്റി പൊലീസ്, കണ്ണൂര്‍ എസ്പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം...

Article
പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വത കാണിക്കണം; എ.ഡി.എം ആത്മഹത്യയിൽ പ്രതികരിച്ച് കെ. രാജൻ

പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വത കാണിക്കണം; എ.ഡി.എം ആത്മഹത്യയിൽ പ്രതികരിച്ച് കെ. രാജൻ

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികള്‍ ആരായാലും പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വതയും പൊതുധാരണ ഉണ്ടായിരിക്കണം എന്നും കെ. രാജൻ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.  വളരെ സങ്കടകരമായ നിമിഷമാണിത്. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച്...

Article
തമിഴ്‌നാട്ടിൽ അതി തീവ്ര മഴയ്ക്കു സാധ്യത

തമിഴ്‌നാട്ടിൽ അതി തീവ്ര മഴയ്ക്കു സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒക്ടോബർ പതിനാല് മുതൽ പതിനേഴ് വരെ കനത്ത മഴയ്ക്ക്...

Article
പശുവിൻ്റെ മുതുകിൽ തടവുന്നതും തൊഴുത്തിൽ ഉറങ്ങുന്നതും ക്യാൻസർ മാറ്റും: സഞ്ജയ് സിംഗ് ഗാംഗ്‌വാർ

പശുവിൻ്റെ മുതുകിൽ തടവുന്നതും തൊഴുത്തിൽ ഉറങ്ങുന്നതും ക്യാൻസർ മാറ്റും: സഞ്ജയ് സിംഗ് ഗാംഗ്‌വാർ

ലക്നൗ: പശുവിൻ്റെ മുതുകിൽ തടവുന്നതും പശുത്തൊഴുത്തിൽ ഉറങ്ങുന്നതും വൃത്തിയാക്കുന്നതും ക്യാൻസറും ഉയർന്ന രക്തസമ്മർദ്ദവും മാറ്റുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. യുപിയിലെ പിലിഭിത്തിൽ ഗോശാല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവാഹവാർഷികങ്ങൾ ഗോശാലകളിൽ ആഘോഷിക്കണമെന്നും മുസ്ലീങ്ങളും ഈദ് ദിനത്തിൽ ഗോശാലകൾ സന്ദർശിക്കണമെന്നും ഈദിന് പശുവിൻ പാലിൽ മധുരപലഹാരം ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. “രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ അടിച്ച് സേവിക്കണം. ഒരാൾ 20 മില്ലിഗ്രാം...

Article
വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നടക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല.ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത്...

Article
നിറഞ്ഞ സദസില്‍ എസന്‍സ് സംവാദം: ഇസ്ലാം പരിണാമം പൂര്‍ണമായും തള്ളുന്നില്ലെന്ന് ഹൈതമി

നിറഞ്ഞ സദസില്‍ എസന്‍സ് സംവാദം: ഇസ്ലാം പരിണാമം പൂര്‍ണമായും തള്ളുന്നില്ലെന്ന് ഹൈതമി

ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമായ സാമ്രാജ്യത്വയുക്തിയാണ് ഇസ്ലാമിന്റേത്: സി. രവിചന്ദ്രന്‍ കോഴിക്കോട്: പരിണാമം പൂര്‍ണമായും ഇസ്ലാം തള്ളിക്കളയുന്നില്ലെന്ന് ഇസ്ലാമിക പണ്ഡിതന്‍ ശുഹൈബുല്‍ ഹൈതമി. സ്‌പൊണ്ടേനിയസായ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്നും പ്രകൃതിയെ അറിയാന്‍ ഇസ്ലാമിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച യുക്തിസഹമേത് സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്രചിന്തയില്‍ ഒരു സ്വാതന്ത്ര്യവുമില്ല. ഈസയും മൂസയും പ്രവാചകരാണ് എന്നു പറയുമ്പോള്‍ മാത്രമാണ് ഒരാള് മുസ്ലീമാകുന്നത്. മനുഷ്യനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഭൂമിയിലെ പ്രതിനിധികളാണ്...

Article
ഓടക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു; ദമ്പതികൾ  അദ്ഭുതകരമായി രക്ഷപ്പെട്ടു

ഓടക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു; ദമ്പതികൾ  അദ്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം: കോലഞ്ചേരിക്ക് സമീപം പാങ്കോട് ഓടികൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു. ദമ്പതികളെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കാര്‍ റോഡിലെ ചപ്പാത്തില്‍...

Article
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്‌ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു ദാരുണമായ സംഭവം. വീട്ടിൽ പൂജ വയ്‌ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്ന് അനേഷിന്റെ മൂത്ത സഹോദരന്റെ കുട്ടികൾ റംബൂട്ടാൻ എടുത്തിരുന്നു. ഇതിന്റെ തൊലി കളഞ്ഞ് കുട്ടികൾ കഴിക്കാനായി കുഞ്ഞിന് വായിൽ വച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാൻ തൊണ്ടയിൽ...

Article
രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ വികാരനിര്‍ഭരമായ യാത്രയയ്‌പ്പ്

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ വികാരനിര്‍ഭരമായ യാത്രയയ്‌പ്പ്

മുംബൈ: ഇതിഹാസ വ്യവസായിയും ടാറ്റ സൺസിൻ്റെ ചെയർമാനുമായ രത്തൻ ടാറ്റയുടെ അന്തിമ ചടങ്ങുകൾ മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് 86 കാരനായ ടാറ്റ അന്ത്യശ്വാസം വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര...

Article
നാളെ സംസ്ഥാനത്ത് പൊതു അവധി

നാളെ സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നേരത്തേ തീരുമാനമെടുത്തത്.സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന്...