പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിഡി സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. പാര്‍ട്ടിയിലെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപിയെ...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
ആലപ്പുഴയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ: അമ്പലപ്പുഴയിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ച് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‍യു പ്രവർത്തകരാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അമ്പലപ്പുഴ ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ്...
ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു
തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു. ആദ്യകാല...
മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: രോഗം മൂർച്ഛിച്ച് കടുത്ത ശ്വാസതടസത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പി.ഡി.പി.മലപ്പുറം ജില്ല വർക്കിംഗ് പ്രസിഡൻ്റ് സക്കീർ പരപ്പനങ്ങാടി അറിയിച്ചു, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നു.ഇന്ന് സ്കാനിംഗിന് വിധേയമാക്കി. ഹീമോഡയാലിസിസ് നടന്ന് വരികയാണ്. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും സകീർ അറിയിച്ചു.
ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ദർശന സമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് വൻ ഭക്തജന തിരക്ക്. അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടയടയ്‌ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. ഇപ്പോൾ നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്....
കൊല്ലത്ത് യുവതിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ശാരുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ...
അമിതമായി പിഴയിട്ടു; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം
മലപ്പുറം: യാത്രക്കാരിയിൽ നിന്നും അമിതമായി പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ കൈവശം അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടി.ടി.ഇ ടിക്കറ്റ് പരിശോധിച്ചപ്പോൾ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. ഇതേതുടർന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ...
നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം.1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളം അഭിനയിച്ച ശ്രദ്ധേയമായ സിനിമ. പ്രേംനസീറിന്റെ ആദ്യ നായികയെന്നാണ് നെയ്യാറ്റിന്‍കര കോമളം സിനിമാലോകത്ത് അറിയപ്പെടുന്നത്. പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളമായിരുന്നു നായിക.വനമാല എന്ന സിനിമയിലൂടെയാണ് കോമളത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചലച്ചിത്രങ്ങളിലും കോമളം അഭിനയിച്ചു
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്., യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകൽ...
പ്രിയപ്പെട്ട നവീൻ… നവീന്‍ ബാബുവിനെ അനുസ്മരിച്ചു കലക്ടര്‍ പിബി നൂഹിന്റെ വൈകാരികമായ കുറിപ്പ്
പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് മുന്‍ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. ‘നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും’ എന്നു അവസാനിക്കുന്ന വൈകാരികമായ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ രൂപം:- എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ്...









