മലപ്പുറംമുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ് അദ്ദേഹം നടത്തുന്നത്. സ്വർണക്കടത്ത് മാഫിയയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത് ക്യാരിയർമാരാണ്. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ് അന്‍വര്‍.സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
എഡിജിപി എംആർ അജിത് കുമാറിന്
തിരുവനന്തപുരം : തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി. സർക്കാർ പുതിയ അന്വേഷണത്തിന് ശുപാർശ നൽകി.അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി...
നിരോധിത പ്ലാസ്റ്റിക് കവറുകൾ ഇനി വാങ്ങാൻ കിട്ടില്ല
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍...
പൂരം കലക്കിയവർ അന്വേഷിച്ചാൽ സത്യം തെളിയില്ല
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. തിരുവമ്പാടി കൃഷ്ണനും പാറേമക്കാവ് ഭഗവതിയും കൂടെയാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണത്തെ തലശേരി സ്ഥാനാര്‍ത്ഥിയാണ് പി...
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റു ലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമായുള്ളൂ എന്നായിരുന്നു മദ്രാസ്...
തൃശൂർപൂരം കലക്കിയത് കമ്മീഷണർ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ ഐജിക്കും ഡിഐജിക്കുമെതിരെ പരാമർശമില്ല. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ അങ്കിത്ത് അശോകനെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് തൃശൂര്‍...
കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും
പാലക്കാട് : പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമൽ നിർമിക്കുക. വന്ദേഭാരത് ട്രെയിനിന് സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും...
കേരളത്തിൽ നശീകരണ മാധ്യമ പ്രവർത്തനം
തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത് നശീകരണ മാധ്യമപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ നിർമാണ ശാലകളായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾക്ക് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന് പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന...
ന്യൂനപക്ഷ പ്രീണനം കുറയ്ക്കണം
ഡൽഹി: ന്യൂനപക്ഷ പ്രീണത്തിൽ നിന്നും സിപിഎം പിന്നോട്ടു നീങ്ങുന്നതായി സൂചന. ഹിന്ദുത്വ തീവ്രവാദത്തെയും ഇസ്ലാമിക തീവ്രവാദത്തെയും ഒരേപോലെ എതിർക്കണം എന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. ഇക്കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടി അമിതമായ ന്യൂനപക്ഷ പ്രേമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തലാണ് പാർട്ടിക്ക് ഉണ്ടായതെന്നാണ് വിവരം. ഇസ്ലാമിക പ്രീണനം നടത്തുന്നതോടെ വോട്ടുകൾ ഉൾപ്പെടെയുള്ള ഹിന്ദു വോട്ടുകൾ പാർട്ടിയിൽ നിന്നും ചോർന്നിട്ടുണ്ടെന്നും പാർട്ടി വിലയിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും മതേതരത്വം ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത പ്രാദേശിക നേതൃത്വങ്ങൾ...
നിപ്പ: 49 പനിബാധിതർ, എണ്ണം കൂടാൻ സാധ്യത
നിപ്പ: 49 പനിബാധിതർ, സർവ്വേ തുടരുന്നു – എണ്ണം കൂടാൻ സാധ്യത മലപ്പുറം : നിപ്പ ബാധിച്ച തിരുവാലിയിൽ 49 പേർക്ക് പനി ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കൂടുതൽ പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ഇന്ന് സർവ്വേ നടത്തുന്നുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. സർവ്വേ തുടരുന്നതിനനുസരിച്ച് പനി ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. തിരുവാലി മമ്പാട് പഞ്ചായത്തിൽ കണ്ടെയ്നൻസ് സോണുകളിൽ കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ നടക്കുന്നത്.









