Home » Headlines » Page 55

Article Category: Headlines

Article
നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ പരിധിയിൽ ദിവ്യയും

നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ പരിധിയിൽ ദിവ്യയും

കണ്ണൂർ : അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയ എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് പോകും. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പിയുടെ മൊഴിയും എടുക്കും കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുക.

Article
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവർത്തിക്കുക. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത വന്നിട്ടില്ല. 80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം...

Article
ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത: കേരള തീരത്ത് റെഡ് അലർട്ട്

ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത: കേരള തീരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ...

Article
ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു

ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമർ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. നൗഷേര എംഎൽഎ സുരീന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, മുതിർന്ന എൻസി നേതാവും ഡിഎച്ച് പോരയിൽ നിന്നുള്ള എംഎൽഎയുമായ സക്കീന ഇറ്റൂവും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇവർക്കൊപ്പം എൻസിയുടെ മെന്ധർ എംഎൽഎ ജാവേദ്...

Article
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കര- രമ്യ, വയനാട്- പ്രിയങ്ക

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കര- രമ്യ, വയനാട്- പ്രിയങ്ക

തിരുവനന്തപുരം: കേരള നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയായി. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി രാഹുൽ മാംകൂട്ടത്തിലിനെ പ്രഖ്യാപിച്ചു. പട്ടികജാതി (എസ്‌സി) സംവരണ സീറ്റായ ചേലക്കര മണ്ഡലത്തിലേക്ക് മുൻ എംപി രമ്യ ഹരിദാസും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ വയനാട്ടിലെ സ്ഥാനാർത്ഥിയായി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും. രാഹുൽ...

Article
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒഴിവുവന്ന കേരളത്തിലെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലം, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ പ്രഖ്യാപിച്ചത്.വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് (ശനിയാഴ്ച) വോട്ടെണ്ണൽ നടക്കും. വൈകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന സൂചനയാണ് കോൺഗ്രസും സിപിഎമ്മും നൽകുന്നത്. സിപിഎമ്മിൻ്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാതെയുണ്ടാകും. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയാകും സ്ഥാനാർഥി. പാലാക്കാട്...

Article
മഹാരാഷ്ട്ര, ജാർഖണ്ഡ്  നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ജാർഖണ്ഡ്  നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ്  നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 20-ന് ഒറ്റഘട്ടമായി നടക്കും. ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ  അറിയിച്ചു. നവംബർ 23നാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വലിയ രാഷ്ട്രീയ മുന്നേറ്റം കാരണം ഈ വർഷം...

Article
യാത്രയയ്പ് ചടങ്ങിനിടെ അഴിമതി ആരോപണം; മനംനൊന്ത് കണ്ണൂർ എഡിഎം തൂങ്ങി മരിച്ചു

യാത്രയയ്പ് ചടങ്ങിനിടെ അഴിമതി ആരോപണം; മനംനൊന്ത് കണ്ണൂർ എഡിഎം തൂങ്ങി മരിച്ചു

കണ്ണൂര്‍: യാത്രയയപ് ചടങ്ങിനിടെ അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. ഇന്ന് ഇദ്ദേഹം കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് ജോലിക്ക്...

Article
ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടി വരും. അല്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും വഴിവെക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് വർ​ഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം.ശബരിമല ആരുടെയും കുത്തകയല്ല. നല്ലൊരു വിഭാ​ഗം സിപിഎമ്മുകാർ ശബരിമലയിൽ പോകുന്നുണ്ടെ’ന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ‘ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ഭക്തർക്കും കൃത്യമായ...

Article
പൂര ദിനത്തിൽ ആംബുലന്‍സ് ദുരുപയോഗിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

പൂര ദിനത്തിൽ ആംബുലന്‍സ് ദുരുപയോഗിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: തൃശൂർ പൂരം അല​ങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചുവെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃ​ശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി രേഖപ്പെടുത്തി. ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചെന്ന് ആരോപിച്ച് അഡ്വ. അഭിലാഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ റീജ്യനൽ ട്രാൻസ്​പോർട്ട് എൻഫോഴ്സ്മെന്റ് ഓഫിസർക്കാണ് അന്വേഷണത്തിന്റെ ചുമതല. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് സുമേഷിന്റെ...