Home » Headlines » Page 20

Article Category: Headlines

Article
പുകവലി പ്രോത്സാഹിപ്പിക്കില്ല

പുകവലി പ്രോത്സാഹിപ്പിക്കില്ല

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. പുകവലി അഭിലഷണീയമായ കാര്യമാണോയെന്ന് എന്നോട് ചോദിച്ചാൽ അല്ല എന്നേ ഞാൻ പറയൂ. അത് നമ്മൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും...

Article
ഇടക്കാല ജാമ്യം

ഇടക്കാല ജാമ്യം

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിക്ക് ഈ മാസം ഏഴ് വരെ ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ​ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാർ കീഴടങ്ങിയത്. ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നികോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ ഈ മാസം...

Article
വീണ സേവന നികുതി അടച്ചില്ല

വീണ സേവന നികുതി അടച്ചില്ല

വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍

Article
ആചാരക്രമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല

ആചാരക്രമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല

കോട്ടയം: കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന്എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്.  ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ മറ്റ് മതങ്ങളും...

Article
എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല

എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല

കോട്ടയം: കളിച്ചുനടന്ന കാലം മുതല്‍ എന്‍എസ്എസിന്റെ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തലയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.മന്നം ജയന്തി ഉദ്ഘാടന വേദിയിലാണ്കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സുകുമാരന്‍ നായരുടെ പരാമർശം. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍...

Article
അപകടകാരണം റോഡും ഡ്രൈവറുടെ അശ്രദ്ധയും

അപകടകാരണം റോഡും ഡ്രൈവറുടെ അശ്രദ്ധയും

സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

Article
ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്

ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായിയും ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും