Home » Headlines » Page 18

Article Category: Headlines

Article
നിപ: 17 പേരുടെ ഫലം നെഗറ്റീവ്

നിപ: 17 പേരുടെ ഫലം നെഗറ്റീവ്

സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍ ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു....

Article
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 23-07-2024: കണ്ണൂർ, കാസറഗോഡ് 24-07-2024: കണ്ണൂർ, കാസറഗോഡ്...

Article
ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം

ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം

ന്യൂഡൽഹി: പുതുതായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവരാണ് പദ്ധതിക്ക് അർഹരാകുക. സംഘടിത മേഖലയിൽ ജോലിക്കു കയറുന്ന, ഇപിഎഫ് വഴി രജിസ്റ്റർ ചെയ്തവർക്കായിരിക്കും മൂന്ന് ഘട്ടമായി പണം നൽകുക.15,000 രൂപ വരെ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണം ചെയ്തേക്കും. മൂന്നാം മോദി സർക്കാരിന്‍റെ ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് തൊഴിലില്ലായ്മയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ്...

Article
കേന്ദ്ര ബജറ്റ്: കേരളത്തിന് പൂജ്യം

കേന്ദ്ര ബജറ്റ്: കേരളത്തിന് പൂജ്യം

കേരളത്തിനു വേണ്ടി കാര്യമായ ഒരു പ്രഖ്യാപനം പോലുമില്ലാതെ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി. കേന്ദ്ര സർക്കാരിന്‍റെ നിലനിൽപ്പിനു പിന്തുണ ആവശ്യമുള്ള ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളാണ് ബജറ്റ് വിഹിതത്തിൽ വലിയ പങ്കും പിടിച്ചുവാങ്ങിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കുമായി നിരവധി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ഏറെക്കുറെ പൂർണമായി അവഗണിച്ചു. ഓൺലൈൻ ഷോപ്പിങ്ങിന് ചെലവ് കുറയും ഇ-കൊമേഴ്സിനുള്ള ടിഡിഎസ് കുറച്ചു ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കുള്ള ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 1 ശതമാനത്തിൽനിന്ന്...

Article
നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും...

Article
നിപ: സമ്പർക്കപ്പട്ടികയിൽ 350 പേർ

നിപ: സമ്പർക്കപ്പട്ടികയിൽ 350 പേർ

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് (തിങ്കള്‍) ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്ന് പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല്...

Article
നിപ: ഹൈ റിസ്കിലുള്ളത് 13 പേർ

നിപ: ഹൈ റിസ്കിലുള്ളത് 13 പേർ

മലപ്പുറം:മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍...

Article
അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. വ്യക്തമായ സൂചനകളില്ല

അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. വ്യക്തമായ സൂചനകളില്ല

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തി സ്കൂബ ഡൈവേഴേ്സ്. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. ​മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് ഉപയോ​ഗിച്ച് സൈന്യം ആദ്യം കരയിൽ തെരച്ചിൽ നടത്തും. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്...

Article
നിപ സ്ഥിരീകരിച്ച 14 കാരന്‍ മരിച്ചു

നിപ സ്ഥിരീകരിച്ച 14 കാരന്‍ മരിച്ചു

നാല് സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ മരിച്ചു. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഇന്ന് (ഞായര്‍) രാവിലെ 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയും 11.30 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജാര്‍ജ് അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി...