ഹൈദരാബാദ്: രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് പ്രകടനം.ഓപ്പണാറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസ് എടുത്തു, ഇന്ത്യയെ 297 റൺസിൻ്റെ റെക്കോർഡ് സ്‌കോറിലേക്ക് നയിച്ചു.സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് ഗുണം ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സാംസണിൻ്റെ അളന്നുമുറിച്ച ആക്രമണത്തിൻ്റെ പിൻബലത്തിൽ അതിവേഗം ആരംഭിച്ചു. തൻ്റെ കന്നി ടി20 ഐ സെഞ്ചുറിയിലേക്ക് കുതിക്കുന്നതിന് മുമ്പ് ഓപ്പണർ...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
മിൽട്ടൺ ചുഴലിക്കാറ്റ്: മരണം 17 ആയി
വാഷിങ്ടന്‍: ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള സെൻ്റ് ലൂസി കൗണ്ടിയിൽ 10ന് ഉണ്ടായ മിൽട്ടൺ ചുഴലിക്കാറ്റിൽ മരണം 17 ആയി. ദശലക്ഷക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. എകദേശം രണ്ട് മില്യണിലധികം വീടുകളിലെ വൈദ്യുതി വിതരണം നിലച്ചതായി അധികൃതർ അറിയിച്ചു മിൽട്ടൻ കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നു കൊണ്ടിരിക്കുന്ന പ്രദേശങ്ങളുണ്ടെന്നും ജാഗ്രത പാലിക്കണമെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നതായിയും ഗവർണർ...
ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ വാഹനങ്ങൾക്ക് നിയന്ത്രണം
ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ (NH-181) റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി 04-08-24 വരെ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കളക്ടർ ഉത്തരവായി.
സ്വർണവില ഇന്നും ഉയർന്നു തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു തന്നെ. പവന് 400 രൂപ യാണ് വർധിച്ചത്. 51,600 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 50 രൂപ വർധിച്ച് ഗ്രമിന് 6450 രൂപയായി ഉയർന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 5340 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്‍റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയുടെ വർധനവാണ് പവന് ഉണ്ടായത്.
പാളം വെള്ളത്തിൽ, തീവണ്ടി സർവ്വീസിൽ മാറ്റം
പൂങ്കുന്നം – ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ...
ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു
ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.
തൃശൂര്‍ പ്രസ് ക്ലബ്: ബാബു. എം. ബി പ്രസിഡന്റ്, രഞ്ജിത്ത് ബാലന്‍ സെക്രട്ടറി
തൃശൂര്‍ തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി എം. ബി. ബാബു (മാതൃഭൂമി)നെയും സെക്രട്ടറിയായി രഞ്ജിത്ത് ബാലന്‍ (മംഗളം)നെയും തെരഞ്ഞെടുത്തു. നീലാംബരന്‍. ടി. എസ്. (ജന്മഭൂമി) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അക്ഷിതാ രാജ് (ദേശാഭിമാനി), ജീജോ ജോണ്‍ (മലയാള മനോരമ)(ഇരുവരും വൈസ് പ്രസിഡന്റ്), സതീഷ്. ബി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: ശ്രീദേവി.പി.ആര്‍ (ദേശാഭിമാനി), ജീമോന്‍ കെ. പോള്‍ (ജന്മഭൂമി), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി), മുരളീധരന്‍....
ഫ്രാൻസിൽ ഇടത് മുന്നേറ്റം
പാരിസ് ∙ ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനൽ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.
ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ
14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലണ്ടന്‍: ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകള്‍. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 131ല്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും...
അഭയാര്‍ത്ഥികള്‍: കൂടുതല്‍ സൃഷ്ടിച്ചത് സിറിയയും അഫ്ഘാനിസ്ഥാനും
തിരുവനന്തപുരം: യുദ്ധങ്ങളും പ്രതിരോധങ്ങളുമെല്ലാം നിര്‍ബാധം തുടരുന്ന ലോകത്ത് ജീവിക്കാന്‍ പോലും അവകാശമില്ലാത്ത വിഭാഗങ്ങളാണ് അഭയാര്‍ത്ഥികള്‍. അരക്ഷിതമായ രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ടോടി ജീവിക്കാന്‍ മണ്ണ് തേടുന്നവരാണ് ഇവര്‍. അവരെ പലരും ആട്ടിയോടിക്കുകയാണ് പതിവ്. എന്നാല്‍ ചില രാജ്യങ്ങള്‍ സ്വീകരിക്കാറുമുണ്ട്. ഇന്ന്് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് സിറിയ എന്ന രാജ്യമാണ്. 64.9 ലക്ഷം. തൊട്ടു പിന്നില്‍ അഫ്ഘാനിസ്ഥാനാണ്. 61.1 ലക്ഷം. 58.6 ലക്ഷം (ഉക്രെയ്ന്‍)22.3 ലക്ഷം സുഡാന്‍, 12.6 ലക്ഷം (മ്യാന്‍മര്‍) എന്നിങ്ങനെ പോകുന്നു യഥാക്രമം...









