Home » Sports » Page 3

Category: Sports

Post

മലപ്പുറം എസ് സിയുടെ ജേഴ്സി ലോഞ്ച് ചെയ്തു

തിരൂർ:സൂപ്പർ ലീഗ് കേരള സീസൺ 2 യിലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ് സിയുടെ ജഴ്സി ലോഞ്ച് ചെയ്തു.ദുബായ് അൽ അഹ്‌ലി സ്പോർട്ട്സ് ഹാളിൽ നടന്ന ചടങ്ങിൽമലപ്പുറം എഫ്.സിയുടെ പ്രമോട്ടർമാരായഡോ. സി അൻവർ അമീൻ,ആഷിഖ് കൈനിക്കര,എ പി ശംസുദ്ധിൻ,അജ്മൽ ബിസ്മി,ബേബി നിലാമ്പ്ര, എ.പി.റാഷിദ് അസ്ലം,ജംഷീദ് പി ലില്ലി,വി.പി ലത്തിഫ്,റാഫേൽ വി തോമസ്,ഷറഫുദ്ധിൽ തെയ്യംമ്പാട്ടിൽ,ഫൈസൽ ബാബു,കനകഎന്നിവർ പങ്കെടുത്തു,റാഫേൽ ഫിലീം സിറ്റിയുംകള്ളിയത്ത് ടി എം ടിയുമാണ് മലപ്പുറം എഫ് സി യുടെ സ്പോൺസർമാർ.

Post

ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ ജെസീൻ മലപ്പുറം എഫ്സിയിൽ

മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച കീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ജെസീൻ. എസ്എൽകെയിൽ ഇതാദ്യമായാണ് താരം ബൂട്ട് കെട്ടാനൊരുങ്ങുന്നത്. കൊണ്ടോട്ടിയിലെ കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജെസീൻ വളർന്നു വന്നത്. അവിടന്ന് പിന്നീട് പറപ്പൂർ എഫ്സിയിലേക്ക് എത്തി. പറപ്പൂരിന് വേണ്ടി 2017- 18 സീസണിൽ...

Post

ദേശീയ റെക്കോഡോടുകൂടി K H M H S S ആലത്തിയൂർ

ദേശീയ റെക്കോഡോടുകൂടി K H M H S S ALATHIYUR ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സൗത്ത് സോൺ ജൂനിയർ മീറ്റിൽ 3000 m വാക്കിങ്ങിൽ റെക്കോർഡോടുകൂടി സ്വർണം നേടിയ നിരഞ്ജന 15.39 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് റെക്കോർഡ് നേടിയത് . സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡ് ഓടുകൂടി ഷോട്ട്പുട്ടിൽ ഗോൾഡ് മെഡൽ നേടിയ ഫഹദും ദേശീയ മത്സരത്തിന് കോച്ച് റിയാസിനൊപ്പം നാഗാർജുന യൂണിവേഴ്സിറ്റിയിൽ നിന്ന് റെക്കോർഡ് നേടി.

Post

മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ബ്രസീലിയൻ കരുത്ത് – ജോൺ കെന്നഡിയെ റാഞ്ചി എം.എഫ്.സി

മലപ്പുറം:കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസൺ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു. സെമിയിലും ഫൈനലിലും...

Post

സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ: ദയാപുരം വിദ്യാർത്ഥിക്ക് ഗോള്‍ഡ് മെഡല്‍

കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഈ മാസം നാലു മുതല്‍ ആറുവരെ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ ടൂർണമെന്‍റില്‍ കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ അമീന്‍ സി സ്വർണമെഡല്‍ ജേതാവായി. രാജസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അമീന്‍ യോഗ്യത നേടി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ ചാലക്കല്‍ അബ്ദുസ്സലാം ജമീല ദമ്പതികളുടെ മകനായ അമീന്‍ അണ്ടർ 19 കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഫുട്ബോള്‍, അത്ലറ്റിക്സ് തുടങ്ങി മറ്റു കായിക ഇനങ്ങളിലും സമർത്ഥനായ അമീന്‍റെ ആദ്യ ജൂഡോ ടൂർണമെന്‍റാണിത്.

Post

മലപ്പുറംഇനി വനിത ഫുട്ബാൾ ലഹരിയിൽ

സംസ്ഥാന സീനിയർ വനിതാഫുട്ബോളിന് സംഘാടക സമിതിയായി മലപ്പുറം : സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്ആഗസ്റ്റ് 17 മുതൽമലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി14 ടീമുകൾ 10 ദിവസംനീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽപങ്കെടുക്കും.ദിവസവും രാവിലെയുംവൈകുന്നേരങ്ങളിലുമായി രണ്ട് മത്സരങ്ങൾ നടക്കും.ഏറെ കാലത്തിന് ശേഷം മലപ്പുറം ആതിഥ്യമരുളുന്ന സംസ്ഥാന സിനിയർവനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ്മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി കെഎഫ്എ പ്രസിഡണ്ട്എം അബ്ദുൽ സലിം ചെയർമാനുംജില്ലാ ഫുടബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ജനറൽ കൺവിനറുംസെക്രട്ടറി ഡോ .പി സുധീർ...

Post

ജേഴ്സി പ്രകാശനം ചെയ്തു

പാലക്കാട്:1-8-2025 K H M H S S ALATHIYUR പാലക്കാട് ജൂലൈ നാലു മുതൽ ആറുവരെ നടക്കുന്ന സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമിനുള്ള ജേഴ്സി പ്രകാശനം പ്രിൻസിപ്പൽ സോണിയ സി വേലായുധൻ പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർഎന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ സി ടി സുബൈർA C പ്രവീൺ കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ സ്വാഗതവും കോച്ച് T നുഫൈൽ നന്ദിയും രേഖപ്പെടുത്തി.

Post

പട്ടർനടക്കാവ് കരാട്ടെ വിജയികൾക്ക് സർട്ടിഫിക്കറ്റും കളർബെൽറ്റും വിതരണം ചെയ്തു

തിരുന്നാവായ : കരാട്ടെയാണ് ലഹരി എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിൻ്റ ഭാഗമായി പട്ടർനടക്കാവ്ആക്ഷൻ സ്‌പോർട്ട് കരാട്ടെ ഇൻ്റർനാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ജൂനിയർ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.ജാപ്പനീസ് ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ ഇന്ത്യൻ ചീഫായി നിയമിതനായ സെൻസായ് അബ്ദുൽ ഖാദർ വളപ്പിലിനു അനുമോദനവും നൽകി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.ഖാദർ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.സാദിഖ് തിരുന്നാവായ അധ്യക്ഷത വഹിച്ചു.എം.വി....

Post

ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ ഫിഫ ഹക്കിം പ്രസിഡണ്ട്

മലപ്പുറം: ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷന്(ഡി.എഫ്.ആർ.എ)പുതിയ ഭാരവാഹികൾജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ചേർന്നഅംഗീകൃത റഫറിമാരുടെജനറൽ ബോഡി യോഗത്തിലാണ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡി.എഫ്.ആർ.എ യുടെ പുതിയ പ്രസിഡണ്ടായി മുൻ ഫിഫ റഫറി അബ്ദുൽ ഹക്കിമിനെയുംസെക്രട്ടറിയായി മുൻ കെ.എസ്.ആർ.ടി.സിഫുട്ബോൾ താരം കെ.വി. ഖാലിദിനെയുംതെരെഞ്ഞെടുത്തു. റഹൂഫ് ആണ് പുതിയ ട്രഷറർ യോഗത്തിൽജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചുകെഎഫ്ഐ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീം, പ്രവർത്തക സമിതി അംഗംപ്രൊഫ: പി അഷ്റഫ്,ഡി. എഫ് എ സെക്രട്ടറിഡോ പി...

Post

പ്രിയദർശിനി ഫുട്ബോൾ ടൂർണ്ണമെന്റ്

കീഴുപറമ്പ്:കീഴുപറമ്പ് പ്രിയദർശിനിയുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കീഴുപറമ്പ് കെഎം മുനീർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു ഉദ്ഘാടനംചെയ്തു.ക്ലബ് പ്രസിഡന്റ്‌ അലി കാരങ്ങാട്, എം ഇ റഹ്മത്ത്, മാട്ട മജീദ്, എം കെ ഫാസിൽ തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. ഉദ്ഘാടന മത്സരത്തിൽ അരുണോദയം കുനിയിൽ ജേതാക്കളായി. ഇന്ന് ടൗൺ ടീം വി കെ പടിയും കളേഴ്സ് പഴംപറമ്പും തമ്മിൽ...